15.2 C
London
Saturday, June 6, 2026
Home Blog Page 997

ഫഹദിന് ഒപ്പത്തിനൊപ്പം; വിപിൻ ദാസ് ചിത്രത്തിലൂടെ എസ്ജെ സൂര്യ മലയാളത്തിലേക്ക്

0

മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത തമിഴകത്തിന്റെ മിന്നും താരം എസ്ജെ സൂര്യ മലയാളത്തിലേക്ക്. ഫഹദ് ഫാസിലിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും താരത്തിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം എന്നാണ് സൂചന.

വിപിൻ ദാസ് ഹൈദരബാദിൽ വെച്ച് എസ്ജെ സുര്യയുമായി കൂടിക്കാഴ്ച നടത്തിയതായും കഥ ചർച്ച ചെയ്തതായും റിപ്പോർട്ടിൽ ചെയ്യുന്നു. ബാദുഷ സിനിമാസിന്റെ ബാനറിൽ ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഫഹദിനൊപ്പം എസ് ജെ സൂര്യയും സ്ക്രീനിൽ ഒന്നിക്കുമ്പോൾ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.

അതേസമയം ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോൾ വിപിൻ ദാസ്. പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ജില്ലാകളക്ടർക്ക് നിവേദനം നൽകി

0

കൽപറ്റ : വയനാട്ടിൻ്റെ അടഞ്ഞു കിടക്കുന്ന ഇക്കോ- ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപെട്ട് വയനാട് ടൂറിസം കൂട്ടായ്മ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ആർ രാധാകൃഷ്ണൻ വൈസ് പ്രസിഡണ്ടുമാരായ സുബൈർ ഇള കുളം , മനു മത്തായി ഡബ്ല്യുടി. ഒ പ്രതിനിധി അനൂപ് പാലുക്കുന്നു എന്നിവർ പങ്കെടുത്തു.

പാർലിമെൻറ് കാണാൻ ഇടത്പക്ഷം പാസ് എടുക്കേണ്ടി വരും. പി .ഇസ്മായിൽ

0

മാനന്തവാടി. ബി.ജെ പിയേക്കാളും വലിയ രീതിയിൽ രാഹുൽ വിരോധം വെച്ച് പുലർത്തുന്ന ഇടതുപക്ഷത്തിന് പാർലിമെൻറ് കാണാൻ പാസ് എടുക്കേണ്ട വിധമുള്ള തിരിച്ചടി ജനം നൽകുമെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി . ഇസ്മായിൽ. യു ഡി വൈ എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ രാഹുൽ വിത്ത് സ്ട്രീറ്റ് ക്യാമ്പയിൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പൗരത്വ പ്രക്ഷോഭകരുടെ പേരിൽ കേസ് ചുമത്തിയവർ എൻ ആർ സിയുടെ പേരിൽ വോട്ട് ചോദിക്കുന്ന ഇരട്ടത്താപ്പ് ജനകീയ കോടതി തിരിച്ചറിയും. ദേശീയ പദവിയും ചിഹ്നവും വീണ്ടെടുക്കാനും നിലനിർത്താനും വേണ്ടിയാണ് സി പി ഐയും സി പി എമ്മും മത്സരിക്കുന്നതെങ്കിൽ വിദ്വേഷ പ്രചാരകരിൽ നിന്നും ഇന്ത്യയെ വീണ്ടെടുക്കാനാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടമെന്നും വയനാട്ടിൽ നടത്തുന്ന പ്രസംഗം ഇടത് നേതാക്കൾക്ക് ഗൂഡല്ലൂരിൽ നടത്താൻ പോലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.യുഡിവൈഎഫ് നിയോജക മണ്ഡലം ചെയർമാൻ ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു. ലോകസഭ തെരഞ്ഞെടുപ്പിൽ വയനാട് പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ചും,രാഹുൽ ഗാന്ധിയും ഇന്ത്യ മുന്നണിയും രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന അഞ്ച് ന്യായ് പദ്ധതികളിൽ യുവാക്കൾക്ക് മുൻഗണന നൽകുന്ന യുവന്യായ് പദ്ധതിയെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ട് വയനാട് പാർലമെൻറ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നടത്തുന്ന “വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കാം”എന്ന മുദ്രാവാക്യത്തിൽ സ്ട്രീറ്റ് വിത്ത് രാഹുൽ കാമ്പയിൻ നടത്തിയത്. മാനന്തവാടി ടൗണിലെ കച്ചവട സ്ഥാപനങ്ങൾ,പൊതുജനങ്ങൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർക്ക് ലഘുലേഖ വിതരണം ചെയ്തു. യുവജനങ്ങൾക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനായി അയ്യായിരം കോടിയുടെ ഫണ്ട്,തൊഴിൽ കലണ്ടർ പ്രകാരം മുപ്പത് ലക്ഷം പുതിയ കേന്ദ്ര സർക്കാർ ജോലികൾ,വിദ്യാഭ്യാസമുള്ള മുഴുവൻ യുവജനങ്ങൾക്കും ഒരു മാസം എട്ടായിരത്തി അഞ്ഞൂറ് രൂപ നിരക്കിൽ പ്രതിവർഷം ഒരു ലക്ഷം രൂപയുടെ തൊഴിൽ പരിശീലനം,താൽക്കാലിക ജീവനക്കാർക്ക് മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും സാമൂഹിക സുരക്ഷയും ഉറപ്പാക്കും,ചോദ്യപേപ്പർ ചോർച്ച അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരും തുടങ്ങിയവയാണ് യുവ ന്യായ് പദ്ധതിയിൽ രാജ്യത്തോട് ഇന്ത്യ മുന്നണി ഉറപ്പുനൽകുന്നത് .പരിപാടിക്ക് ജനറൽ കൺവീനർ അസീസ് വാളാട്,അനീഷ് ജേക്കബ്,ഷിഹാബ് മലബാർ,അജ്മൽ വെള്ളമുണ്ട,കുമാരി.എ.ബിജി,മനാഫ് ഉപ്പി,കബീർ മാനന്തവാടി,അഭന്യ ബിജു,മുസ്തഫ പാണ്ടിക്കടവ്,സി.എച്ച്.സുഹൈർ, റോബിൻ ഇലവുങ്കൽ,ഉനൈസ്ഒ.ടി,ഷംസിർ അരണപ്പാറ,ജിജോ വരയാൽ,നൗഫൽ വടകര,നൗഷാദ് തോൽപ്പെട്ടി,ജോബിൻ സെബാസ്റ്റ്യൻ,ഇസ്ഹാഖ് അഞ്ചുകുന്ന്,രാജേഷ് ആറുവാൾ, സിദ്ധിഖ് പിച്ചങ്ങോട്,അജൽ തോമസ്,സുഹൈൽ പി.കെ,ബിബിൻ ജോൺസൻ തുടങ്ങിയവർ നേതൃത്വം നൽകി

അഴകേറും കേരളം ശുചീകരണം നടത്തി

0

സാമൂഹിക സന്നദ്ധ സേനയുടെയും ഡി. ടി. പി.സിയുടെയും ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍ പാര്‍ക്കില്‍ ‘അഴകേറും കേരളത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞം നടത്തി. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് തൈ നട്ട് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. സിവില്‍ സ്റ്റേഷന്‍ പാര്‍ക്ക് ശുചീകരിച്ച് തൈകള്‍ നട്ടു. എ.ഡി.എം കെ ദേവകി, ഡി.ടി.പി.സി സെക്രട്ടറി കെ. ജി അജേഷ്, റീജിയണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സെന്റര്‍ ഡീന്‍ യാമിനി വര്‍മ, എച്ച്.എസ്.ആര്‍. എ. ആര്‍. എസ് അമ്പലവയൽ എന്‍. എസ്. എസ് കോ – ഓഡിനേറ്റേര്‍ ഡെന്നി ഫ്രാങ്കോ, യൂത്ത് കേരള ലീഡര്‍ഷിപ് അക്കാദമി-യങ് കേരള ഫെല്ലോ കെ.അപര്‍ണ, എം. എം അതുല്യ എന്നിവര്‍ സംസാരിച്ചു. എന്‍. എസ്.എസ് വളണ്ടിയർമാര്‍, ഡി. ടി.പി.സി ജീവനക്കാര്‍, ഡിസി സ്‌ക്വാഡ് ഇന്റേണ്‍സ് എന്നിവര്‍ പങ്കെടുത്തു.

സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ സംഘം വയനാട്ടില്‍; എസ്പിയുമായി കൂടിക്കാഴ്ച

0

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വയനാട്ടിലെത്തി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. വയനാട് എസ്പി ടി നാരായണനുമായി സംഘം കൂടിക്കാഴ്ച നടത്തി.

സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ചിരുന്ന ഡിവൈഎസ്പി ടിഎന്‍ സജീവും എസ്പിക്കൊപ്പമുണ്ടായിരുന്നു. ഡിവൈഎസ്പിയുമായും സിബിഐ സംഘം വിശദമായ ചര്‍ച്ച നടത്തി. സിബിഐ സംഘം ഇന്നു തന്നെ സിദ്ധാര്‍ത്ഥന്‍ മര്‍ദ്ദനമേറ്റ് മരിച്ച പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിലെത്തി പരിശോധന നടത്തിയേക്കും.

ഇന്നലെയാണ് സിദ്ധാര്‍ത്ഥന്റെ മരണം സിബിഐ ഏറ്റെടുക്കുന്നത്. ഇതിനു തൊട്ടുപിന്നാലെ കേസന്വേഷിച്ച ഡിവൈഎസ്പി സിബിഐ ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച് കേസിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളും സമര്‍പ്പിച്ചിരുന്നു.

പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്തില്ല; തീയതി മാറ്റി കാലിക്കറ്റ് സര്‍വകലാശാല

0

കോഴിക്കോട്: പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു. പെരുന്നാളിന് അടുത്ത ദിവസം പരീക്ഷ നടത്താനുള്ള സര്‍വകലാശാല തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

ഇതേത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. ഈ മാസം 11-ാം തീയതി തീരുമാനിച്ച ബി വോക്ക് ഒന്നാം സെമസ്റ്റര്‍ ലോജിസ്റ്റിക് മാനേജ്മെന്റ്, ബി വോക്ക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം പരീക്ഷകളാണ് മാറ്റിയത്.

ഈ പരീക്ഷകള്‍ ഏപ്രില്‍ 16ന് നടക്കും. 11-ാം തീയതി പെരുന്നാളായാല്‍ 12-ാം തീയതിയിലെ പരീക്ഷ മാറ്റിവെക്കും. ആഘോഷദിവസങ്ങള്‍ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തില്ലെന്നാണ് സര്‍വകലാശാല അറിയിച്ചത്.

പോരാട്ടം മുറുകി; എട്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത മത്സരം നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്

0

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ഉച്ചസ്ഥായിയിലേക്ക് മുറുകവെ, കേരളത്തിലെ എട്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത പോരാട്ടം നേരിടുന്നതായി വിലയിരുത്തല്‍. സിറ്റിങ്ങ് മണ്ഡലങ്ങളില്‍ പത്തനംതിട്ടയും മാവേലിക്കരയും മാത്രമാണ് പ്രശ്നമെന്നായിരുന്നു പാര്‍ട്ടിയുടെ ആദ്യഘട്ട കണക്കുകൂട്ടല്‍.

എന്നാല്‍ ശക്തരായ സ്ഥാനാര്‍ത്ഥികളുമായി ഇടതുമുന്നണി പ്രചാരണം ഊര്‍ജിതമാക്കിയതോടെ, ആറു മണ്ഡലങ്ങളില്‍ കൂടി പോരാട്ടം കടുപ്പമേറിയതായി കോണ്‍ഗ്രസ് വിലയിരുത്തുന്നതായി ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണൂര്‍, വടകര, തൃശൂര്‍, ആലത്തൂര്‍, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന പോരാട്ടം നടക്കുന്നത്.

പത്തനംതിട്ടയില്‍ നാലാം വട്ടം ജനവിധി തേടുന്ന കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയും മാവേലിക്കരയില്‍ എട്ടാം തവണ മത്സരരംഗത്തിറങ്ങുന്ന കൊടിക്കുന്നില്‍ സുരേഷും കടുത്ത വിരുദ്ധ വികാരം നേരിടുന്നുണ്ട്. പത്തനംതിട്ടയില്‍ മുന്‍മന്ത്രി തോമസ് ഐസക്കിനെ രംഗത്തിറക്കി സിപിഎം മണ്ഡലത്തിലുടനീളം ശക്തമായ പ്രചാരണമാണ് നടത്തുന്നത്. കൊടിക്കുന്നില്‍ സുരേഷിനെതിരെ യുവനേതാവ് അഡ്വ. അരുണ്‍കുമാറിനെ രംഗത്തിറക്കിയാണ് സിപിഐ പോരാട്ടം കടുപ്പിക്കുന്നത്.

കണ്ണൂരില്‍ കെപിസിസി പ്രസിഡന്റും സിറ്റിങ്ങ് എംപിയുമായ കെ സുധാകരനെതിരെ, സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എംവി ജയരാജനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ പോരാട്ടം കടുത്തതായി മാറി. വടകരയില്‍ സിപിഎമ്മിന്റെ ജനകീയ നേതാവ് കെ കെ ശൈലജയ്‌ക്കെതിരെ കോണ്‍ഗ്രസ് മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലിനെയാണ് കളത്തിലിറക്കിയത്.

മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍, മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍, സിനിമാ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപി എന്നിവര്‍ മാറ്റുരയ്ക്കുന്ന തൃശൂരാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന മറ്റൊരു മണ്ഡലം. ഇവിടെ തീപാറും പോരാട്ടമാണ് നടക്കുന്നത്. ആലത്തൂരില്‍ സിറ്റിങ് എംപി രമ്യ ഹരിദാസിനെതിരെ മന്ത്രിയും സിപിഎമ്മിന്റെ തിളക്കമാര്‍ന്ന മുഖവുമായ കെ രാധാകൃഷ്ണനെ രംഗത്തിറക്കി പോരാട്ടം കടുപ്പിച്ചു.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയാണ് മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് സിറ്റിങ്ങ് എംപിക്കെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ബിജെപി രംഗത്തിറക്കി ശക്തമായ പോരാട്ടത്തിന് വഴി തുറന്നു. ഇടതുമുന്നണി സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനെ കളത്തിലിറക്കിയതോടെ തിരുവനന്തപുരവും കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

റിപ്പബ്ലിക് ദിനം:സമ്മാനവും സന്ദേശവുംഏറ്റുവാങ്ങി കുരുന്നുകൾ

0

തരുവണ: വെള്ളമുണ്ട പഞ്ചായത്ത്‌ കുമ്പളത്താൻമൂല അംഗൻവാടിയിലെ കുരുന്നുകളുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി നടത്തി.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പതാക ഉയർത്തുകയും കുട്ടികൾക്ക് ജില്ലാ ഡിവിഷന്റെ സമ്മാനവും
സന്ദേശവും നൽകി ഉദ്ഘാടനവും നിർവഹിച്ചു.മുഴുവൻ
രക്ഷിതാക്കൾക്കും റിപ്പബ്ലിക് ദിന ഉപഹാരവും ചെയർമാൻ വകയായി വിതരണം ചെയ്തു.
സരസ്വതി വി അധ്യക്ഷത വഹിച്ചു.
ശാന്ത കെ.പി,പി.മമ്മൂട്ടി മാസ്റ്റർ,കുഞ്ഞമ്മദ് മുണ്ടാടത്ത്,റഷീദ് പള്ളിയാൽ,നജുമുന്നിസ സി, സൽമ കെ,റിജാസ് കെ.പി തുടങ്ങിയവർ സംസാരിച്ചു.
പായസവും മധുരവും വിതരണം ചെയ്തു അംഗൻവാടി പരിസരവാസികളും ആഘോഷത്തിൽ പങ്കാളിയായി.

പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു

0

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ്‌ കൈപ്പാണിക്ക് നൽകിയാണ് പ്രോഗ്രസ് റിപ്പോർട്ടിൻ്റെ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്നത്. 2023 -24 കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ജില്ലയിലെ മറ്റുള്ള തദ്ദേശ സ്ഥാപനങ്ങൾക്കും മാതൃകയാകുകയാണ് ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രോഗ്രസ്സ് റിപ്പോർട്ട് അവതരണം. ചടങ്ങിൽ സബ് കളക്ടർ മിസാൽ സാഗർ ഭരത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലകൃഷ്ണൻ,എൽസി ജോയി, അംബികാ ഷാജി,സുധി രാധാകൃഷ്ണൻ, എടവക പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ജംഷീറ ഷിഹാബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വിജയൻ, മീനാക്ഷി രാമൻ, എ.എൻ സുശീല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ പി കല്യാണി, സൽമ മൊയിൻ,കെ.വി വിജോൾ, ജനപ്രതിനിധികൾ,ആസൂത്രണ സമിതി അംഗങ്ങൾ,വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ,നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ജില്ല

0

രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ച് ജില്ല. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വിശിഷ്ടാതിഥിയായി. രാവിലെ 8.30 യോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 9 ന് മന്ത്രി ദേശീയ പതാക നിവര്‍ത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി റിപ്പബ്ലിക്ദിന സന്ദേശം നല്‍കി. പരേഡില്‍ 25 പ്ലാറ്റൂണുകളാണ് ഇത്തവണ അണിനിരന്നത്. നൂൽപ്പുഴ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.ജെ അമിത് സിംഗ് പരേഡ് കമാന്‍ഡറായിരുന്നു. വയനാട് ഡി.എച്ച്.ക്യു റിസര്‍വ്വ് സബ് ഇന്‍സ്‌പെക്ടര്‍ എസ് ബെന്നിയായിരുന്നു സെക്കന്റ് ഇന്‍ കമാന്‍ഡര്‍. മാനന്തവാടി എസ്.പി.സി സംഘം ബാന്റ് വാദ്യമൊരുക്കി. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, വിമുക്തഭടൻമാർ എന്നിവര്‍ക്ക് പുറമെ ജില്ലയിലെ വിവിധ സ്‌ക്കൂളുകളിലേയും കേളേജുകളിലേയും എന്‍.സി.സി, എസ്.പി.സി, സ്‌ക്കൗട്ട് ആന്‍ഡ് ഗൈഡ്സ് പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.

പോലീസ്, എക്‌സൈസ് , ഫോറസ്റ്റ് പ്ലാറ്റൂണുകള്‍ക്കു പുറമെ മുട്ടില്‍ ഡബ്ല്യു എം.ഒ കോളേജ്, കല്‍പ്പറ്റ എന്‍.എം.എസ്.എം കോളേജ്, കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂൾ, ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ്.എസ്, തരിയോട് നിര്‍മ്മല എച്ച്.എസ്.എസ്, പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്, എന്നിവിടങ്ങളിലെ എന്‍.സി.സി പ്ലാറ്റൂണുകളും പിണങ്ങോട് ഡബ്ല്യു.ഒ.എച്ച് എസ് എസ്, തരിയോട് നിര്‍മ്മല എച്ച്.എസ്.എസ്, കണിയാമ്പറ്റ ജി.എം.ആർ. എസ്, നല്ലൂർനാട് എ.എം ആർ എച്ച്.എസ്.എസ്, പടിഞ്ഞാറത്തറ ജി.എച്ച്.എസ്, മുണ്ടേരി ജി.വി.എച്ച്.എസ്, കണിയാരം ജി.കെ.എം.എച്ച്.എസ്.എസ്, തരിയോട് ജി.എച്ച്.എസ്.എസ്, പനമരം ജി.എച്ച്.എസ്.എസ്, മീനങ്ങാടി ജി.എച്ച്.എസ്.എസ് എന്നീ എസ്.പി.സി പ്ലാറ്റൂണുകളും കൽപ്പറ്റ എൻ.എസ്.എസിൻ്റെ സ്കൗട്ട്, ഗൈഡ്‌സ് പ്ലാറ്റൂണും കാക്കവയൽ ജി.എച്ച്.എസ്.എസ് ജെ.ആര്‍.സി പ്ലാറ്റൂണുകളുമാണ് പങ്കെടുത്തത്.

നടവയൽ സെൻ്റ് തോമസ് എച്ച് എസ് എസിൻ്റെ ദേശഭക്തി ഗാനം, കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസിന്റെ നാടൻപാട്ട് എന്നിവയും നടന്നു. സർവ്വീസിൽ നിന്നും വിരമിക്കുന്ന എ.ഡി.എം എൻ.ഐ ഷാജുവിന് ജില്ലാ ഭരണകൂടത്തിൻ്റെ ഉപഹാരം മന്ത്രി നൽകി. ചടങ്ങില്‍ പരേഡില്‍ പങ്കെടുത്ത പ്ലാറ്റൂണുകള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. പൂർണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് പരിപാടികൾ നടന്നത്.