Home Uncategorized മെയ് ദിനാചരണവും സഞ്ജയ സിങ് അനുസ്മരണവും നടത്തി

മെയ് ദിനാചരണവും സഞ്ജയ സിങ് അനുസ്മരണവും നടത്തി

0

കൽപറ്റ:തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കാനും, ബഹുരാഷ്ട്ര കുത്തകകളുടെ കൊള്ളയ്ക്കായി ലോകം മുഴുവൻ ദുരിതങ്ങൾ വിരിവിതറുന്ന യാങ്കി – സയണിസ്റ്റ് കടന്നാക്രമണങ്ങൾക്കും യുദ്ധത്തിനുമെതിരേയും, ദുരിതമനുഭവിക്കുന്ന ജനതയോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ദിനവുമായി ടിയുസിഐ മെയ് ദിനാചരണം നടത്തി. തുടർന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന വി.സഞ്ജയ സിങ് ഒന്നാമത് ചരമ വാർഷിക അനുസ്മരണവും നടത്തി. സംസ്ഥാന പ്രസിഡന്റ് സാം പി മാത്യു പതാക ഉയർത്തലും തുടർന്ന് അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്തു. പി.വി.തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ. അജയകുമാർ, എം രാധാകൃഷ്ണൻ, കെ.ബാല സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version