Home Uncategorized കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

0

വയനാട് ഡെയിലി | മാനന്തവാടി: മാനന്തവാടി കൊയിലേരി പാലത്തിന് സമീപം ഇന്ന് രാവിലെ
ഒൻപത് മണിയോടെ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. നിയന്ത്രണം വിട്ട കാർ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം
ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് മറിഞ്ഞത്.

പാലക്കാട് സ്വദേശി ഹമീദാണ് വാഹനമോടിച്ചിരുന്നത്. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല. പാലക്കാട്ടുനിന്ന് ഊട്ടിയിലേക്ക്
പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി പാൽ അളക്കാനും മറ്റുമായി ആളുകൾ ധാരാളമായി കൂടുന്ന സ്ഥലത്താണ് അപകടം നടന്നത്. എന്നാൽ അപകടസമയത്ത് ആളുകൾ കുറവായതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version