Home Uncategorized സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’; മുടക്കം എസ്എംഎസ് വഴി അറിയിക്കും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’; മുടക്കം എസ്എംഎസ് വഴി അറിയിക്കും

0

തിരുവനന്തപുരം: കനത്ത ചൂടിനെത്തുടര്‍ന്ന് ഉപഭോഗം വന്‍തോതില്‍ വര്‍ധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പീക്ക് ലോഡ് മാനേജ്‌മെന്റ് എന്ന പേരിലാണ് നിയന്ത്രണം. നിയന്ത്രണം ഇല്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് വൈദ്യുതി ബോര്‍ഡ്.

15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാകും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. വൈദ്യുതമുടക്കം എസ്എംഎസ് ആയി ഉപഭോക്താക്കളെ അറിയിക്കും. അതാത് പ്രദേശത്തിന്റെ സാഹചര്യവും, വൈദ്യുത ഉപയോഗ തോതും പരിഗണിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.

പീക്ക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചു. വൈകീട്ട് ആറിനും രാത്രി 11 നും ഇടയില്‍ വൈദ്യുതി ഉപഭോഗം വളരെ ഉയര്‍ന്നിരിക്കുകയാണ്. ലോഡ് താങ്ങാന്‍ കഴിയാത്തത്ര തരത്തില്‍ ഉയരുമ്പോള്‍ സിസ്റ്റം തന്നെ തകരാറിലാകാന്‍ ഇടയാക്കുമെന്ന് കെഎസ്ഇബി പറയുന്നു.

നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ വൈകീട്ട് 6-നും രാത്രി 11-നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണം. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാർജിങ്ങും ആറുമണിക്കുശേഷം ഒഴിവാക്കണം. എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചും, അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്തും സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version