Home Uncategorized തലയണയ്ക്കടിയിലും, മുറിയിലും ബാത്‌റൂമിലും പാമ്പുകള്‍; കുറ്റ്യാടിയില്‍ ഒരു വീട്ടില്‍ നിന്നും പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ

തലയണയ്ക്കടിയിലും, മുറിയിലും ബാത്‌റൂമിലും പാമ്പുകള്‍; കുറ്റ്യാടിയില്‍ ഒരു വീട്ടില്‍ നിന്നും പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ

0

കോഴിക്കോട്: കുറ്റ്യാടിയില്‍ വീടിനുള്ളില്‍ നിന്നും അഞ്ചു പാമ്പുകളെ പിടികൂടി. മേത്തലെ കാപ്പുമ്മല്‍ രമേശന്റെ വീട്ടില്‍ നിന്നാണ് വെള്ളിക്കെട്ടന്‍ ( ശംഖുവരയന്‍) ഇനത്തില്‍പ്പെട്ട പാമ്പുകളെ പിടികൂടിയത്. കുട്ടികള്‍ കിടന്നുറങ്ങിയ കിടക്കയിലും മുറികളിലുമാണ് പാമ്പിനെ കണ്ടത്.

രണ്ടു ചെറിയ കുട്ടികള്‍ കിടന്നുറങ്ങിയ കിടക്കയുടെ തലയണയുടെ ഭാഗത്തു നിന്നാണ് രാവിലെ പാമ്പിനെ കണ്ടെത്തുന്നത്. കുട്ടികള്‍ ഉണര്‍ന്നപ്പോഴാണ് പാമ്പിനെ കാണുന്നത്. തൊട്ടടുത്ത മുറിയില്‍ നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി. ശുചിമുറിയില്‍ നിന്നും വീണ്ടും പാമ്പിനെ കണ്ടു.

അതിനുശേഷം അയല്‍ക്കാരുടെ സഹായത്തോടെ വീട് മുഴുന്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു മുറിയില്‍ നിന്നും പാമ്പിനെ കണ്ടെത്തുകയായിരുന്നു. അഞ്ചു പാമ്പുകളെയാണ് വീടിനുള്ളില്‍ നിന്നും കണ്ടെടുത്തത്. ടൈല്‍ വിരിച്ച, ചുമര്‍ തേച്ച കോണ്‍ക്രീറ്റ് വീടിനുള്ളില്‍ എങ്ങനെയാണ് പാമ്പ് അകത്തു കയറിയതെന്ന ആശങ്കയിലാണ് വീട്ടുകാര്‍.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version