Home Uncategorized കോഴിക്കോട് ബൈക്കിൽ സഞ്ചരിച്ച 2 പേർക്ക് സൂര്യതപമേറ്റു, കൊല്ലത്ത് വയോധികൻ പൊള്ളലേറ്റ് മരിച്ചു; വിവിധയിടങ്ങളിൽ ആളുകള്‍ക്ക്...

കോഴിക്കോട് ബൈക്കിൽ സഞ്ചരിച്ച 2 പേർക്ക് സൂര്യതപമേറ്റു, കൊല്ലത്ത് വയോധികൻ പൊള്ളലേറ്റ് മരിച്ചു; വിവിധയിടങ്ങളിൽ ആളുകള്‍ക്ക് പൊള്ളലേറ്റു

0


സൂര്യാതപം, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആളുകള്‍ക്ക് പൊള്ളലേറ്റു. കോഴിക്കോടും കൊടുവള്ളിയിലും 2 യുവാക്കൾക്ക് സൂര്യതപമേറ്റു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ആണ് സംഭവം. അമൽ ഷാജിനാണ് കൊടുവള്ളിയിൽ സൂര്യാതപമേറ്റത്. കാരന്തൂരിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി കൊടുവള്ളിയിൽ വെച്ചാണ് കൈകളിൽ പൊള്ളലേറ്റത്.കളരാന്തിരി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി.

കോഴിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് രണ്ടാമത് സൂര്യാതപമേറ്റത്. ബൈക്കിൽ പോകുമ്പോൾ ചെറുവാടി വയലിന്റെ ഭാഗത്തു വെച്ചാണ് പൊള്ളലേറ്റത്. രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു. ചെറുവാടി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.

കൊല്ലം കുന്നിക്കോട് വയോധികനെ വീട്ടിൽ സമീപമുള്ള കൃഷിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുന്നിക്കോട് സ്വദേശി തെങ്ങുംതറയിൽ 84 വയസ്സുള്ള ബേബിയാണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ കൃഷിയിടത്തിലെ ചാലിൽ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version