Home Uncategorized എകെപിഎ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തി

എകെപിഎ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തി

0

കല്‍പ്പറ്റ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വൈത്തിരി മേഖലാ കമ്മിറ്റിക്ക് കീഴിലുള്ള അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ചുണ്ടേല്‍ വ്യാപാര ഭവനില്‍ ജില്ലാ പ്രസിഡന്റ് എം. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജൂണ്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ‘ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2026’ന്റെ പോസ്റ്റര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
മേഖലാ പ്രസിഡന്റ് പ്രജീഷ് മംഗലത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ജേക്കബ് ,എം.കെ. സോമസുന്ദരന്‍, ഷിനില്‍ തോമസ്, ജോയല്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version