Home Uncategorized ചായയ്ക്കും കടിക്കും തീവില; വയനാട്ടിലെ ചില ചായക്കടകളിൽ പകൽക്കൊള്ള!

ചായയ്ക്കും കടിക്കും തീവില; വയനാട്ടിലെ ചില ചായക്കടകളിൽ പകൽക്കൊള്ള!

0

വയനാട്: ജില്ലയിലെ ചില ഹോട്ടലുകളിലും ചായക്കടകളിലും
ഭക്ഷ്യസാധനങ്ങൾക്ക് അമിതവില ഈടാക്കി സാധാരണക്കാരെ
പിഴിഞ്ഞുതള്ളുന്നതായി പരാതി. ഗ്യാസ് ക്ഷാമത്തിന്റെ പേര് പറഞ്ഞാണ് ഈ
പകൽക്കൊള്ള അരങ്ങേറുന്നത്. ചായയ്ക്ക് 15 രൂപയും ചെറുകടികൾക്ക് 15 മുതൽ 20 രൂപ വരെയുമാണ് ഇപ്പോൾ പലയിടത്തും
ഈടാക്കുന്നത്. വേനൽചൂടിൽ ആശ്വാസം തേടിയെത്തുന്നവർക്ക് ഒരു ഗ്ലാസ്
നാരങ്ങാവെള്ളത്തിന് (ലൈം ജ്യൂസ്) പോലും 20 രൂപയാണ് നൽകേണ്ടി
വരുന്നത്.

ജില്ലയിലെ ഭൂരിഭാഗം കടകളും മിതമായ നിരക്കിൽ വിൽപന നടത്തുമ്പോൾ, ചുരുക്കം ചില കടകൾ
മാത്രമാണ് ഇത്തരം കൊള്ളവില ഈടാക്കി അമിതലാഭം കൊയ്യാൻ ശ്രമിക്കുന്നത്. ഗ്യാസ്
ലഭ്യതക്കുറവ് ഒരു മറയാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്ന ഈ രീതിക്കെതിരെ ശക്തമായ
പ്രതിഷേധം ഉയരുന്നുണ്ട്. അധികൃതർ ഉടൻ ഇടപെട്ട് ഭക്ഷണസാധനങ്ങളുടെ വില
ഏകീകരിക്കണമെന്നും ഇത്തരം പകൽക്കൊള്ള
അവസാനിപ്പിക്കണമെന്നുമാണ്
പൊതുജനങ്ങളുടെ ആവശ്യം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version