കല്‍പ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ സുഗന്ധഗിരി അമ്പതേക്കറില്‍ തീപിടിത്തം. കഴിഞ്ഞ രാത്രിയാണ് വനത്തില്‍ തീ വീണത്. 500ല്‍ പരം ഏക്കറില്‍ അടിക്കാട് കത്തിനശിച്ചു. അഗ്നി-രക്ഷാസേനയും വനപാലകരും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ വിപത്ത് ഒഴിവാക്കി. അടിമവേലയില്‍നിന്നു മോചിപ്പിച്ച ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ച പ്രദേശമാണ് വൈത്തിരി താലൂക്കിലുള്ള സുഗന്ധഗിരി.
