Home Uncategorized കാറ്റും മഴയും: കൃഷി നാശത്തിന് നഷ്ടപരിഹാരം വൈകരുത്-സ്വതന്ത്ര കർഷക സംഘം

കാറ്റും മഴയും: കൃഷി നാശത്തിന് നഷ്ടപരിഹാരം വൈകരുത്-സ്വതന്ത്ര കർഷക സംഘം

0

കൽപ്പറ്റ: കനത്ത മഴയിലും കാറ്റിലും, കഠിന വേനലിലെ വരൾച്ചയിലുമുണ്ടായ കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം ഉടനെ നൽകണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. അടുത്ത കാലത്തൊന്നും അനുഭവപ്പെടാത്ത വിധം കഴിഞ്ഞാഴ്ച വീശി അടിച്ച കാറ്റിൽ ലക്ഷങ്ങളുടെ വാഴകൃഷിയാണ് നശിച്ചത്. കുരുമുളക്, തെങ്ങ്, മറ്റു കൃഷികൾക്കും കാറ്റും മഴയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. കെടുതിയുടെ നാശനഷ്ടങ്ങൾ കണക്കാക്കി കർഷകർക്ക് ആനുകൂല്യം നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഫിബ്രവരിയിൽ സംഭരണം നടത്തിയ നെല്ലിന്റെ വില കർഷകർക്ക് വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. കടം വാങ്ങി കൃഷിയിറക്കിയ നെല്ലിന്റെ വിലയാണ് കർഷകർ കാത്തു കഴിയുന്നത്. കർഷകരോട് നീതി പുലർത്താൻ സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് ആക്ടിംഗ് പ്രസിഡന്റ് എൻ.കെ. റഷീദ് ഹാജി ഉൽഘാടനം ചെയ്തു.
ഹജ്ജിന് പോകുന്ന മാനന്തവാടി മണ്ഡലം കർഷക സംഘം പ്രസിഡന്റ് മുതിര മായന് യാത്രയയപ്പ് നൽകി.
സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. അഡ്വ. ഖാലിദ് രാജ, ബാവക്ക, പൊരളോത്ത് അമ്മദ് ഹാജി, എം. അന്ത്രു ഹാജി, കെ.ടി. കുഞ്ഞബ്ദുല്ല, സി.മുഹമ്മദ്, അലവി വടക്കേതിൽ, കാസിം ഹാജി ബീനാച്ചി, ബഷീർ നായ്ക്കട്ടി, സൗജത്ത് ഉസ്മാൻ, ജമീല ഷറഫുദ്ദീൻ, തന്നാണി അബുബക്കർ ഹാജി, സലീം കേളോത്ത്, ഉസ്മാൻ പള്ളിയാൽ, ഉസ്മാൻ പുഴക്കൽ, ഇബ്രാഹിം പടിഞ്ഞാറത്തറ, ഇബ്രാഹിം ഹാജി അത്തിലൻ, പി.കെ.മൊയ്തീൻ കുട്ടി, കാസിം പള്ളിക്കണ്ടി പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version