Home Uncategorized തിരുവനന്തപുരത്ത് ആശുപത്രി ശുചിമുറിയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരത്ത് ആശുപത്രി ശുചിമുറിയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍

0

തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രിയുടെ ശുചിമുറിയില്‍ വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയില്‍. 9 എംഎമ്മിന്റെ ഏഴ് വെടിയുണ്ടകളാണ് കണ്ടെത്തിയത്. രാവിലെ 9 മണിയോടെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് ആണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെത്തിയത്.

സെനികര്‍ ഉപയോഗിക്കുന്ന തോക്കുകളില്‍ ഉപയോഗിക്കുന്നവയാണ് കണ്ടെത്തിയ വെടിയുണ്ടകള്‍. സംഭവത്തില്‍ ആര്‍പിഎഫ് സംഘം പരിശോധന ആരംഭിച്ചു. ചികിത്സയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ ആരെങ്കിലും കളഞ്ഞത് ആകാമെന്ന് സംശയം. സംഭവത്തില്‍ ബാലസ്റ്റിക് വിഭാഗവും പരിശോധന നടത്തും

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version