Home Uncategorized എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ :

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ :

0

വെങ്ങപ്പള്ളി :

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ.
വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ കുഞ്ഞനന്തൻ.സി.ജി ( വയസ് : 57 ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ്മുസ്‌തഫ.ടി , പ്രജീഷ്.എം.വി , ശ്രീജിത്ത്.ടി ,
വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബിജ.പി.പി എന്നിവർ പങ്കെടുത്തു.
കൽപറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻ്റ് ചെയ്തു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version