Home Uncategorized മുണ്ടത്തിക്കോട് അപകടം; ‘ 13 പേര്‍ ചികിത്സയില്‍; 5 പേര്‍ക്ക് തീവ്രമായി പൊള്ളലേറ്റിട്ടുണ്ട്; രണ്ട് പേര്‍...

മുണ്ടത്തിക്കോട് അപകടം; ‘ 13 പേര്‍ ചികിത്സയില്‍; 5 പേര്‍ക്ക് തീവ്രമായി പൊള്ളലേറ്റിട്ടുണ്ട്; രണ്ട് പേര്‍ വെന്റിലേറ്ററില്‍’; വീണാ ജോര്‍ജ്

0

സംഭവത്തില്‍ പൊള്ളലേറ്റും, പരിക്കേറ്റും ഇവിടെ എത്തിച്ചിട്ടുള്ള എല്ലാവര്‍ക്കും തന്നെ കൃത്യമായ ചികിത്സ ലഭ്യമാകുന്നു എന്നുള്ളത് ഉറപ്പാക്കിയിട്ടുണ്ട്.
നിലവില്‍ പതിമൂന്ന് പേരെയാണ് പരുക്കേറ്റ് കൊണ്ടുവന്നിട്ടുള്ളത്. അതില്‍ പത്ത് പേര്‍ ഐസിയുവിലാണ് ഉള്ളത്. അഞ്ച് പേരുടെ പരുക്ക് അധികം ഗുരുതരമല്ല. എന്നാല്‍ അവര്‍ തീവ്രപരിചരണ വിഭാഗത്തിന്റെ ചികിത്സ ആവശ്യമായിട്ടുള്ളവരാണ്. മറ്റ് അഞ്ചു പേ തീവ്രമായി പൊള്ളലേറ്റവരും നല്ല പരിക്കുള്ളവരുമാണ്. അതില്‍ തന്നെ രണ്ടുപേര്‍ വെന്റിലേറ്ററിലാണ് – മന്ത്രി വിശദീകരിച്ചു.

ഏഴ് മൃതശരീരങ്ങളാണ് ഹോള്‍ ബോഡി ആയിട്ട് മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ബാക്കി ഒന്‍പത് ശരീരഭാഗങ്ങളാണ് എത്തിച്ചിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുകയാണ്. നാല് ബോഡികളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. നാല് ബോഡികളില്‍ രണ്ട് മൃതശരീരങ്ങള്‍ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയും അതിന്റെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് – മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version