Home Uncategorized വിമുക്തി മിഷൻ സെമിനാർ

വിമുക്തി മിഷൻ സെമിനാർ

0

കാര്യമ്പാടി : വെല്ലുവിളികളെ അതിജീവിക്കാനും ആത്മവിശ്വാസത്തോടെ വളരാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കാര്യമ്പാടി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഒ.വി.ബി.എസ്.വേദിയിൽ എക്സൈസ് വിമുക്തി മിഷൻ്റെ ‘ജീവിത നൈപുണ്യ വികസനം’ സെമിനാർ സംഘടിപ്പിച്ചു. ലഹരിയുടെ ചതിക്കുഴികളിൽ വീഴാതെ, വ്യക്തിത്വം എങ്ങനെ കെട്ടിപ്പടുക്കാം എന്നതിലൂന്നിയായിരുന്നു ക്ലാസ്സുകൾ.
​വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്തുക, കൃത്യമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് വളർത്തുക, സമ്മർദങ്ങളെ അതിജീവിക്കുക തുടങ്ങിയ ജീവിത നൈപുണ്യങ്ങൾ കുഞ്ഞുവിദ്യാർഥികൾക്ക് ലളിതമായ രീതിയിൽ ഈ സെമിനാറിൽ പരിചയപ്പെടുത്തി. ‘ലഹരി വിമുക്തമായ സുന്ദര ബാല്യം’ എന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവച്ചത്.

​ഒ.വി.ബി.എസ് കോർഡിനേറ്റർ ജിൻസി ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്‌സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാറിനും തുടർന്നുള്ള ചർച്ചകൾക്കും നേതൃത്വം നൽകി. ലഹരി ഉപയോഗത്തിനെതിരായ പ്രതിരോധം സ്വന്തം മനസ്സിൽ നിന്ന് തന്നെ തുടങ്ങണമെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.

​ഷാനി ജോസഫ്, ലിൻറ്റ എബ്രഹാം, ഷീന അനിൽ, സജി മൈലോത്ത്, ജോസഫ് പുത്തൻപുരയ്ക്കൽ, ഡിലിയ ജോർജ് എന്നിവർ സംസാരിച്ചു. ഹന്ന റെയ്ച്ചൽ മാത്യു നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും സെമിനാറിൻ്റെ ഭാഗമായി നടന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version