Home Uncategorized അശാസ്ത്രീയ മാലിന്യസംസ്ക്കരണം: മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യസംസ്ക്കരണം: മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

0

വയനാട് ഡെയിലി | പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ജി എം വയനാട്, ആമിസ് വില്ല, വിമല മേരി ആയുർവേദ ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് അശാസ്ത്രീയമായ മാലിന്യസംസ്ക്കരണത്തിന് നടപടി സ്വീകരിച്ചത്.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കുന്നില്ലെന്ന് കണ്ടെത്തിയത്. മാലിന്യസംസ്ക്കരണത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ വരുംദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version