Home Uncategorized ഹ്യൂംസ് ചിൽഡ്രൻസ് സയൻസ് ഫെസ്‌റ്റിവൽനാളെയും മറ്റന്നാളും പൂക്കോട്

ഹ്യൂംസ് ചിൽഡ്രൻസ് സയൻസ് ഫെസ്‌റ്റിവൽനാളെയും മറ്റന്നാളും പൂക്കോട്

0

കൽപറ്റ: ഹ്യൂം സെൻ്റർ ജില്ലയിലെ കൊച്ചു ശാസ്ത്രജ്‌ഞർക്കായി ഒരുക്കുന്ന ഹ്യൂംസ് ചിൽഡ്രൻസ് സയൻസ് ഫെസ്‌റ്റിവൽ നാളെയും മറ്റന്നാളും പൂക്കോട് വെറ്ററിനറി കോളജ് ആൻഡ് അനിമൽ സയൻസസിൽ നടക്കും. ജില്ലയിലെ 12 സ്‌കൂളുകളിൽ നിന്നുള്ള 34 കുട്ടികൾ ചേർന്നു തങ്ങളുടെ ചുറ്റുമുള്ള നാടിനെ കുറിച്ച് പഠിച്ചു തയ്യാറാക്കിയ 17 ഗവേഷണങ്ങൾ അവതരിപ്പിക്കും. കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാനും, ചർച്ചകൾ നടത്താനും, കാര്യങ്ങളെ ആഴത്തിൽ ചിന്തിച്ചു മനസ്സിലാക്കാനും സൗകര്യമുണ്ടായിരിക്കും.

ഭൂമിയുടെ കഥ, ഭൂമിയിലെ ജീവൻ – ഭൂമിയിലൂടെ ഒരു യാത്ര അവതരണം, പശ്ചിമഘട്ട മലമുകളിലെ ദീപുകളെ കുറിച്ചും അവിടെ മാത്രം കാണപ്പെടുന്ന ബാണാസുര ചിലപ്പൻ പക്ഷിയെക്കുറിച്ചുമുള്ള കലാവിഷ്കാരം, ക്യാംപസ് സന്ദർശനം, ഡോക്യുമെൻ്ററി പ്രദർശനം, ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും പ്രാണികളുടെയും ഫോട്ടോ പ്രദർശനം എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാകും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version