Home Uncategorized ഥാര്‍, തോക്ക്, നോട്ട് കെട്ടുകള്‍: അമരാവതി ലൈംഗിക പീഡനക്കേസിലെ പ്രതിയുടെ ആഡംബര ജീവിതം അന്വേഷണ നിഴലില്‍

ഥാര്‍, തോക്ക്, നോട്ട് കെട്ടുകള്‍: അമരാവതി ലൈംഗിക പീഡനക്കേസിലെ പ്രതിയുടെ ആഡംബര ജീവിതം അന്വേഷണ നിഴലില്‍

0

മുംബൈ: മഹാരാഷ്ട്രയിലെ പരത്വാഡയിലെ ലൈംഗിക ചൂഷണ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കേസിലെ മുഖ്യപ്രതിയായ അയാന്‍ അഹമ്മദിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചും ആഡംബര ജീവിതത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പ്രതിക്ക് വെളിപ്പെടുത്താനാവത്തത്ര സ്വത്തുക്കള്‍ ഉണ്ടെന്നാണ് വിവരം. ആഡംബര കാറുകളും വന്‍തോതിലുള്ള പണവും വിലകൂടിയ ഗാഡ്ജെറ്റുകളും പ്രദര്‍ശിപ്പിക്കുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഏകദേശം ഇരുനൂറോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അവരുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് 19-കാരനായ അയാന്‍ അഹമ്മദ് അന്വേഷണം നേരിടുന്നത്. ഈ ദൃശ്യങ്ങള്‍ ഇയാളുടെ സാമ്പത്തിക സ്രോതസുകള്‍ എന്താണെന്നുള്ള അന്വേഷണത്തിലേയ്ക്കാണ് വഴിതിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോകളിലും റീലുകളിലും പ്രതി വിലകൂടിയ ആഡംബര വാഹനങ്ങള്‍ ഓടിക്കുന്നതായും തോക്കിന് സമാനമായ ഒന്ന് കൈവശം വെച്ചിരിക്കുന്നതായും കാണാം. ഐഫോണുകള്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം വിലകൂടിയ സ്മാര്‍ട്ട്ഫോണുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം, പണക്കെട്ടുകള്‍ വീശിക്കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്ന ക്ലിപ്പുകളിലുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളിലും റീലുകളിലും, പ്രതി വിലകൂടിയ ആഡംബര വാഹനങ്ങള്‍ ഓടിക്കുന്നുണ്ട്. ഐഫോണുകള്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം വിലകൂടിയ സ്മാര്‍ട്ട്ഫോണുകള്‍ കയ്യിലുള്ളതായി കാണുന്നു. പണക്കെട്ടുകള്‍ വീശിക്കാണിക്കുന്ന ദൃശ്യങ്ങളും ക്ലിപ്പുകളിലുണ്ട്. അയാന്‍ അഹമ്മദ് എങ്ങനെയാണ് ഇത്തരം ആഡംബരമായ ജീവിതശൈലി നയിക്കാനുള്ള പണം കണ്ടെത്തിയതെന്നും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയാണോ പണം ലഭിച്ചതെന്നുമുള്ള അന്വേഷണത്തിലാണ് പൊലീസ്. സോഷ്യല്‍ മീഡിയയിലൂടെ താനൊരു അപകടകാരിയാണെന്ന് വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചിരുന്നു. പ്രതിയുടെ സുഹൃത്ത് വലയത്തെക്കുറിച്ചും അന്വേഷിച്ച് വരികയാണ്. ഇയാള്‍ ഥാര്‍ ഉപയോഗിച്ചിരുന്നതായും ഈ വാഹനത്തിന്റെ ഉടമസ്ഥാവകാശവും പരിശോധിക്കുന്നുണ്ട്. പുറത്ത് വന്ന വിഡിയോയില്‍ കയ്യില്‍ കാണുന്ന തോക്കിന് ലൈസന്‍സുള്ളതാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്.

അമരാവതിയിലെ കട്ടോറ നാക്ക പ്രദേശത്തെ ഒരു ഫ്‌ലാറ്റിലാണ് കുറ്റകൃത്യം നടന്നായി പറയുന്നത്. ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഈ അപ്പാര്‍ട്ട്‌മെന്റ് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചതായാണ് ആരോപണം. അയല്‍വാസികള്‍ ഈ ഫ്‌ളാറ്റിനെ ‘അനാശാസ്യ കേന്ദ്രം’ എന്നാണ് വിളിക്കുന്നത്. അര്‍ദ്ധരാത്രിയില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖം മറച്ച യുവതീ യുവാക്കള്‍ ഈ അപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിരമായി എത്തിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version