തമിഴ്‌നാട് മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു. ഇന്നസമ്മ എന്ന 75 വയസ്സുകാരിക്ക് ആണ് ദാരുണ അന്ത്യം ഉണ്ടായത്.
കഴിഞ്ഞദിവസം മുതല്‍ ഷോളയാര്‍ ഡാമിന് സമീപം താമസിക്കുന്ന ഇന്നസമ്മയെ കാണാനുണ്ടായിരുന്നില്ല . വയോധികയും മകനും മാത്രമാണ് വീട്ടില്‍ താമസം. തുറന്ന നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയായിരുന്നു. ഇന്നു രാവിലെ മൃതദേഹം ലഭിക്കുമ്പോള്‍ പുലി ഭക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മുന്‍പും പോലീസ് സാന്നിധ്യമുള്ള മേഖലയാണ് ഈ പ്രദേശം.
