Home Uncategorized പശ്ചിമ ബംഗാളിൽ വനിതാ സംവരണം ആയുധമാക്കി രാഷ്ട്രീയ പാർട്ടികൾ

പശ്ചിമ ബംഗാളിൽ വനിതാ സംവരണം ആയുധമാക്കി രാഷ്ട്രീയ പാർട്ടികൾ

0

ആദ്യഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പശ്ചിമ ബംഗാളിൽ വനിതാ സംവരണം ആയുധമാക്കി രാഷ്ട്രീയ പാർട്ടികൾ. ബംഗാളിലെ പെൺമക്കൾ എംഎൽഎമാരും എംപിമാരും ആകാൻ ടിഎംസി ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ബിജെപിക്ക് പരാജയഭയമെന്ന് മമത ബാനർജി കുറ്റപ്പെടുത്തി.

ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണവസാനിക്കാൻ 2 ദിവസം ബാക്കി നിൽക്കെ വാശിയേറിയ പ്രചാരമാണ് ബംഗാളിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി , പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് തുടങ്ങിയവരാണ് ബിജെപി പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. വനിത സംവരണ വിഷയം കൃത്യമായി പ്രചരണ ആയുധമാക്കാൻ ആണ് ബിജെപി നിർദേശം.

തിരഞ്ഞെടുപ്പ് റാലിയിൽ അടക്കം വനിതാ സംവരണ വിഷയം ഉയർത്തി പ്രതിപക്ഷത്തിനെതിരെ നരേന്ദ്രമോദി ആഞ്ഞടിച്ചു. അതേസമയം വോട്ടർ പട്ടിക ക്രമക്കേട്, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും അടക്കമുയർത്തിയാണ് ടിഎംസി മുന്നോട്ട് പോകുന്നത് .ഏപ്രിൽ 23 നടക്കുന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ 152 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version