Home Uncategorized വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ വിവാദം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം; വീടുകളില്‍ രണ്ടാംഘട്ട കോണ്‍ക്രീറ്റിങ് ചെയ്യാന്‍ നടപടികള്‍...

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ വിവാദം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം; വീടുകളില്‍ രണ്ടാംഘട്ട കോണ്‍ക്രീറ്റിങ് ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചു

0

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ വിവാദം തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ സര്‍ക്കാര്‍. വിള്ളല്‍ ഇല്ല എന്ന മന്ത്രിയുടെ വാദം വീട്ടുടമ നൗഫല്‍ തള്ളിപ്പറഞ്ഞതോടെ പ്രതിപക്ഷവും സംഭവത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. നൗഫലിന്റെ വീട്ടിന്റെ ടെറസില്‍ തുടര്‍ പരിശോധനയ്ക്കായി വിള്ളലിന് ചുറ്റും വെള്ളം കെട്ടി നിര്‍ത്താന്‍ ഉണ്ടാക്കിയ സംവിധാനം പൊളിച്ചു മാറ്റി. ആദ്യഘട്ട വീടുകളില്‍ രണ്ടാംഘട്ട കോണ്‍ക്രീറ്റ് നടത്താനുള്ള നടപടികള്‍ ആരംഭിച്ചു.

സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ എട്ടാം നമ്പര്‍ വീട്ടിലേക്ക് റവന്യൂ മന്ത്രി കെ രാജന്‍ നടത്തിയ സന്ദര്‍ശനമാണ് ഇപ്പോള്‍ വിവാദത്തിന് ചൂടുപിടിപ്പിച്ചത്. വീട് സന്ദര്‍ശിച്ച യൂത്ത് കോണ്‍ഗ്രസും വിമര്‍ശിച്ചതോടെ സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം പാളയത്തില്‍ ഒരുങ്ങിയിരിക്കുന്നു എന്ന് തന്നെ വ്യക്തമാകുന്നു. വിള്ളല്‍ ഇല്ല എന്ന മന്ത്രിയുടെ വാദം തള്ളിയ വീട്ടുടമ നൗഫല്‍, സംഭവം പുറത്തു പറഞ്ഞതില്‍ തനിക്ക് ഭീഷണി ഉണ്ടെന്നും പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version