Home Uncategorized ‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

0

കൊ​ച്ചി: ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി ക​ല്ല് ഇ​ട്ട​തി​ന് ശേ​ഷം അ​ടു​ത്ത ദി​വ​സം വീ​ട് വെ​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. സ​ർ​ക്കാ​ർ നി​ര്‍​മി​ച്ച വീ​ടു​ക​ളു​ടെ അ​വ​സ്ഥ ക​ണ്ട​ല്ലോ. ഗു​രു​ത​ര ക്ര​മ​ക്കേ​ടാ​ണ് ന​ട​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ന​ട​ത്തി​യ​ത് ഉ​ദ്ഘാ​ട​ന നാ​ട​കം മാ​ത്ര​മാ​യി​രു​ന്നു. ജ​ന​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ ക​ബ​ളി​പ്പി​ച്ചു. വ​യ​നാ​ട് പു​ന​ര​ധി​വാ​സം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version