Home Uncategorized മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ്: ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ്: ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

0

മാനന്തവാടി: എഡ്‌ബെൽ സ്‌കിൽ സെന്ററിൽ പഠനം പൂർത്തിയാക്കിയ മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് വിദ്യാർഥികളുടെ സനദ് ദാന ചടങ്ങ് സംഘടിപ്പിച്ചു. സംഗമം മാനന്തവാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലും വിദേശത്തും ഏറെ തൊഴിൽ സാധ്യതയുള്ള മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് നിലവിൽ രണ്ട് ബാച്ച് വിദ്യാർഥികൾ പഠനം കഴിഞ്ഞ് പുറത്തിറങ്ങി. സംഗമത്തിൽ എഡ്‌ബെൽ മാനേജിങ് ഡയറക്ടർ അഡ്വ. ആരിഫ് വാഫി അധ്യക്ഷനായി. എഡ്‌ബെൽ ഡയറക്ടർമാരായ സകരിയ വാഫി, അബ്ദുറഹീം, മുഹമ്മദ് റാഷിദ്, ലിബിത മനോജ്, ഷിഫ, അൻഷില മെഹബിൻ, ഹസീബ് എന്നിവർ സംസാരിച്ചു.
………….. പടം …………..
എഡ്‌ബെൽ സ്‌കിൽ സെന്റർ മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് ഗ്രാജുവേഷൻ സെറിമണിയിൽ മാനന്തവാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version