Home Uncategorized ചെങ്ങോട്ടുകുന്ന്-ഓലഞ്ചേരി റോഡിന്റെ ഭാഗം.

ചെങ്ങോട്ടുകുന്ന്-ഓലഞ്ചേരി റോഡിന്റെ ഭാഗം.

0

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍പ്പെട്ട ചെങ്ങോട്ടുകുന്ന്-ഓലഞ്ചേരി റോഡ് സഞ്ചാരയോഗ്യമല്ലാതായി. റോഡിന്റെ പലഭാഗങ്ങളിലും കല്ലുകള്‍ ഇളകിക്കിടക്കുകയാണ്. ഡ്രൈവര്‍മാര്‍ സാഹസപ്പെട്ടാണ് വാഹനങ്ങള്‍ ഓടിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് അപൂര്‍വതയല്ലാതായി. മന്ത്രി ഒ.ആര്‍. കേളു, പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലന്‍, ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തംഗം ബേബി എന്നിവര്‍ താമസിക്കുന്നതാണ് പതിനാലാം വാര്‍ഡ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകാലത്ത് വോട്ട് തേടിയെത്തിയവര്‍ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം ഉറപ്പുനല്‍കിയതാണ്. എന്നാല്‍ ഇതുവരെ നടപടിയായില്ല. റോഡ് നന്നാക്കുന്നതില്‍ അധികൃതര്‍ ഉദാസീനത തുടര്‍ന്നാല്‍ ശക്തമായ സമരം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version