മീനങ്ങാടി: എം.ജെ. എസ്.എസ്.എ മലബാര്‍ ഭദ്രാസന അധ്യാപക സംഗമവും അനുമോദന സമ്മേളനവും നടത്തി. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാ. ബേബി പൗലോസ് ഓലിക്കല്‍ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ബേസില്‍ കരനിലത്ത്, വൈദീക
സെക്രട്ടറി ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, അസാഷിയേഷന്‍ സെക്രട്ടറി ടി.വി സജിഷ്, ഡയറക്ടര്‍ അനില്‍ ജേക്കബ്, സെക്രട്ടറി ജോണ്‍ ബേബി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ പി.എം രാജു, ഇ.പി ബേബി, ട്രസ്റ്റി ടി.കെ തോമസ് സെക്രട്ടറി വി.എം സാബു, ജോയിന്റ് ട്രസ്റ്റി ജിതിന്‍ കാരുകുഴി എന്നിവര്‍ പ്രസംഗിച്ചു.
വയനാട് നീലഗിരി ജില്ലകളില്‍ നിന്നായി അഞ്ഞൂറോളം അധ്യാപകര്‍ സംഗമത്തില്‍ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് കത്തീഡ്രല്‍ വികാരി ഫാ. ബിജു മോന്‍ കാര്‍ലോട്ടു കുന്നേല്‍ പതാക ഉയര്‍ത്തി. അധ്യാപക മല്‍സരം ,സൗജന്യ നേത്ര പരിശോധന ക്യാമ്പ് ,ഭദ്രാസന, അസോഷിയേഷന്‍ റാങ്ക് ജേതാക്കള്‍ , 35 വര്‍ഷം പൂര്‍ത്തീകരിച്ച അധ്യാപകര്‍ എന്നിവരെ അനുമോദിച്ചു.. മികച്ച സണ്ടേസ്‌കൂളുകളെയും നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സണ്ടേസ്‌കൂളുകളെയും ആദരിച്ചു.
