Home Uncategorized രാജീവ് ചന്ദ്രശേഖറിന് 55,588 വോട്ട്, കോണ്‍ഗ്രസ് 29,499; അയ്യായിരം വോട്ടിന് ഞാന്‍ ജയിക്കും: ശിവന്‍കുട്ടി

രാജീവ് ചന്ദ്രശേഖറിന് 55,588 വോട്ട്, കോണ്‍ഗ്രസ് 29,499; അയ്യായിരം വോട്ടിന് ഞാന്‍ ജയിക്കും: ശിവന്‍കുട്ടി

0

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്ന നേമം മണ്ഡലത്തില്‍ താന്‍ അയ്യായിരം വോട്ടിന് വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി. ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ 55,588 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തും. കോണ്‍ഗ്രസിന് 29,499 വോട്ട് ലഭിക്കുമെന്നുമാണ് ശിവന്‍കുട്ടിയുടെ പ്രവചനം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശിവന്‍കുട്ടി 55,837 വോട്ടിനാണ് വിജയിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ 51,888 വോട്ട് നേടി രണ്ടാമത് എത്തിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ മുരളീധരന് കിട്ടിയത് 36,524 വോട്ടുകളാണ്. എന്നാല്‍ ഇത്തവണ ശിവന്‍കുട്ടിയുടെ പ്രവചനം അനുസരിച്ച് കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ലഭിക്കുമെന്നമാണ്. ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടായിരം വോട്ടുകള്‍ വര്‍ധിക്കുമെന്നും ശിവന്‍കുട്ടി പറയുന്നു

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിങ് കണക്ക് പുറത്ത് വിടാത്തതില്‍ ദുരൂഹതയുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ അന്തിമ കണക്ക് വച്ചാണ് വിശകലനം ചെയ്യുന്നത് അതിന് കഴിയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനോട് സഹകരിച്ചു എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. നടപടി ഉണ്ടാകാത്തതില്‍ സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി തെരഞ്ഞടുപ്പില്‍ ഇടതു മുന്നണിയ്ക്ക് മികച്ച വിജയമുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് സിപിഎം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version