Home Uncategorized ‘വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണം’: മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കിരൺ റിജിജു

‘വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണം’: മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കിരൺ റിജിജു

0

വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തി. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഭേദഗതികൾ പൂർത്തിയാക്കി 2029-ഓടെ വനിതാ സംവരണത്തിന്റെ ഗുണഫലം ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി. ഇത് രാഷ്ട്രീയമല്ല മറിച്ച് രാജ്യത്തെ നൽകിയ പെൺമക്കൾക്ക് നൽകിയ ഉറപ്പ് നടപ്പാക്കുന്നത്. നാരീശക്തിക്കായി ഒരുമിച്ച് മുന്നേറാമെന്ന് കിരൺ റിജിജു കത്തിൽ പറഞ്ഞു. നടപടികളുടെ പേരിൽ ​ബില്ല് നടപ്പിലാക്കുന്നതിലെ കാലതാമസം നീതി നിഷേധമെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

വനിതാ സംവരണ ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബിൽ ഭേദഗതി ചെയ്താൽ ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വർധിക്കും. 2029 ലെ പൊതുതെരഞ്ഞെടുപ്പിൽ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള കരട് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version