Home Uncategorized യുദ്ധത്തിനെതിരെ പ്രമേയം പാസാക്കി

യുദ്ധത്തിനെതിരെ പ്രമേയം പാസാക്കി

0

കോഴിക്കോട്:പശ്ചിമേഷ്യയിൽ നടന്നുവരുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്
ഹ്യൂമനിസ്റ്റ് മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി പ്രമേയം പാസ്സാക്കി. യുദ്ധം

ലോകത്തിനു തന്നെ ഭീഷണി ആവുകയും എണ്ണ ലഭ്യത ഇല്ലാതാക്കുകയും ചെയ്തു. വിമാന യാത്രകൾ, താറുമാറായതുംസാമ്പത്തിക മാന്ദ്യം ലോകമാകെ വ്യാപിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. കേരളത്തിലടക്കം
സാധാരണക്കാരിൽ വരെ യുദ്ധത്തിൻ്റെ കെടുതികൾ അനുഭവിക്കേണ്ടി വരുന്നുണ്ട്. അനിശ്ചിതമായി
തുടരുന്ന യുദ്ധം ഉടൻ അവസാനിക്കണം.

അന്താരാഷ്ട്ര സമാധാന സംഘടനയായ
ഹ്യൂമനിസ്റ്റ് മൂവ്മെൻ്റ് :
ദികമ്മ്യൂണിഫോർ ഹ്യൂമൺഡവലപ്പ്മെൻ്റ്
സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേർന്ന യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്.

ലോക രാജ്യങ്ങൾ അടിയന്തരമായി യുദ്ധം നിർത്തലാക്കാൻ ഇടപെടണമെന്നും
യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു:
സംസ്ഥാന കോഡിനേറ്റർ കെ.ചന്ദ്രബാബു കണ്ണൂർ അധ്യക്ഷത വഹിച്ചു .
കുഞ്ഞിക്കണ്ണൻ ചെറുക്കാട് ,
അനിൽ ജോസ് എറണാകുളം എന്നിവർ പ്രമേയം അവതരിപ്പിച്ചു.
പ്രകാശൻ മാസ്റ്റർ വടകര,
അഡ്വ.അമ്പിളി ഹരിദാർ പാലക്കാട്, എന്നിവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version