Home Uncategorized ദിവസവും പതിനാല് കാന്‍ തൈര്; വേനല്‍ ചൂടില്‍ ഭക്തര്‍ക്ക് ദാഹമകറ്റാന്‍ ഗുരുവായൂരില്‍ തണ്ണീര്‍ പന്തല്‍

ദിവസവും പതിനാല് കാന്‍ തൈര്; വേനല്‍ ചൂടില്‍ ഭക്തര്‍ക്ക് ദാഹമകറ്റാന്‍ ഗുരുവായൂരില്‍ തണ്ണീര്‍ പന്തല്‍

0

തൃശൂര്‍: വേനല്‍ ചൂടില്‍ ഭക്തര്‍ക്ക് ദാഹമകറ്റാന്‍ ഗുരുവായൂരില്‍ സംഭാര വിതരണം തുടങ്ങി.ദേവസ്വം ആഭിമുഖ്യത്തിലാണ് സംഭാര വിതരണം. ദിവസവും പതിനാല് കാന്‍ തൈരു കൊണ്ടു തയ്യാറാക്കുന്ന സംഭാരമാണ് ഭക്തര്‍ക്ക് നല്‍കുന്നത്.

ക്ഷേത്രം കിഴക്കെ നടയിലും, തെക്കെ നടയിലും ഇതിനായി തുറന്ന തണ്ണീര്‍ പന്തലുകള്‍ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, എം യു ഷിനിജ എന്നിവര്‍ സന്നിഹിതരായി. ദേവസ്വം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം എന്‍ രാജീവ്, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര, മറ്റ് ഉദ്യോഗസ്ഥര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version