Home Uncategorized സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; കെഎസ്ആര്‍ടിസിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; കെഎസ്ആര്‍ടിസിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

0

ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസിയും ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷമ ബത്ത വിതരണം നയപരമായ വിഷയമാണെന്നും അതില്‍ തീരുമാനം എടുക്കാന്‍ കെഎസ്ആര്‍ടിസിക്ക് അധികാരം ഉണ്ടെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം.

വിരമിച്ചവര്‍ക്ക് ഉയര്‍ന്ന ക്ഷമബത്ത വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നായിരുന്നു കെഎസ്ആര്‍ടിസി യുടെ വാദം. എന്നാല്‍ പണപ്പെരുപ്പം ഉള്‍പ്പടെ കണക്കാക്കുമ്പോള്‍ വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ തെറ്റാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ വിവിധ തൊഴിലാളി യുണിയനുകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷാകന്‍ വി ചിദംബരേഷ്, അഭിഭാഷകന്‍ വിപിന്‍ നായര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version