Home Uncategorized വയനാട്ടിലും കനത്ത പോളിങ്

വയനാട്ടിലും കനത്ത പോളിങ്

0

കൽപറ്റ: വയനാട് ജില്ലയിലും കനത്ത പോളിങ് രേഖപ്പെടുത്തുകയാണ്. രാവിലെ മുതൽ എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ്. വയനാട്ടിൽ ഉച്ചയ്ക്ക് ഒരു മണിയോടെ പോളിങ് 50 ശതമാനത്തിലെത്തി.
വോട്ടർമാർ വലിയ ആവേശത്തെയാണ് വോട്ടിങ്ങിൽ പങ്കെടുക്കുന്ന തെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വോട്ടെടുപ്പ് കഴിയുമ്പോൾ എത്ര ശതമാനത്തിലെത്തുമെന്നാണ് രാഷ്‌ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. വൈകുന്നേരം 6 മണിവരെ ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിയും.
2021 ലെ പോളിങ് ശതമാനത്തെ കവച്ചു വയ്ക്കുമെന്നാണ് കരുതുന്നത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ 75 ശതമാനമായിരുന്നു പോളിങ് . 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 73.48 ശതമാനവും, 2024 നവംബറിൽ നടന്ന ലോക്സഭാ ഉപ തിരഞ്ഞെടുപ്പിൽ 64 .27 ശതമാനം ആയിരുന്നു പോളിങ്.

2025 ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 78.32 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version