Home Uncategorized ‘നേമത്ത് പണവും മദ്യവും ഒഴുക്കുന്നുവെന്ന ആരോപണം പച്ചക്കള്ളം, ശിവൻകുട്ടിക്ക് വികസന നേട്ടങ്ങൾ പറയാൻ ഒന്നുമില്ല’: രാജീവ്...

‘നേമത്ത് പണവും മദ്യവും ഒഴുക്കുന്നുവെന്ന ആരോപണം പച്ചക്കള്ളം, ശിവൻകുട്ടിക്ക് വികസന നേട്ടങ്ങൾ പറയാൻ ഒന്നുമില്ല’: രാജീവ് ചന്ദ്രശേഖർ

0

നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മദ്യവിതരണമെന്ന ആരോപണം പച്ചക്കള്ളം. എല്ലാദിവസവും ഓരോന്നു ഉണ്ടാക്കി പറയുന്നു. ശിവൻകുട്ടി എത്ര വർഷമായി എംഎൽഎയായി ഇരിക്കുന്നു.

വികസന നേട്ടങ്ങൾ പറയാൻ ഒന്നുമില്ല. കഴിഞ്ഞദിവസം ഡീൽ ആണ് പറഞ്ഞത്. ഓരോ ദിവസം ഓരോ കാര്യങ്ങളായി മുന്നോട്ടുവരുന്നു. പണം നൽകി എന്ന് പറയുന്നതിൽ തെളിവുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകട്ടെ.

ശിവൻ കുട്ടിക്ക് തോൽക്കാൻ പോകുന്നതിന്റെ നിരാശയാണ്. കൂടുതൽ ബാർ ലൈസൻസ് കൊടുത്തത് ഏത് സർക്കാർ ആണ്? കഴിഞ്ഞദിവസം ഡീൽ ആണ് പറഞ്ഞത്. ഓരോ ദിവസം ഓരോ കാര്യങ്ങളുമായി മുന്നോട്ടുവരുന്നു. പണം നൽകി എന്ന് പറയുന്നതിൽ തെളിവുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകട്ടെ. ആരോപണം പച്ചക്കള്ളമാണെന്നും രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version