Home Uncategorized ജ്യോതിർഗമയ രക്തദാന വാരാചരണം സമാപിച്ചു

ജ്യോതിർഗമയ രക്തദാന വാരാചരണം സമാപിച്ചു

0

മാനന്തവാടി : ടീം ജ്യോതിർഗമയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന വാരാചരണം സമാപിച്ചു. കഴിഞ്ഞ 17 വർഷമായി ടീം ജ്യോതിർഗമയ പീഠാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്. വാരചരണത്തിൻ്റെ സമാപനം ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. ജിതിൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം.ഷിനോജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ പി. വി എസ്. മൂസ, പാലിയേറ്റീവ് വൊളൻ്റിയർ ഷിഹാബ് മലബാർ, മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെക്രട്ടറി റിജൊ നടുത്തോട്ടം, സൺഡേ സ്കൂൾ പി ടി എ പ്രസിഡൻ്റ് ബിജു ചുണ്ടക്കാട്ടിൽ, ബിനേഷ് പടിക്കാട്ട്, എൽദൊ ഇരുമല, റോൾജി വാണാക്കുടി, ടിൻ്റോ കുഴിവേലി, സോണി നടുത്തോട്ടത്തിൽ, ബേസിൽ റെജി ചുണ്ടക്കാട്ടിൽ, ധനുഷ് കൊല്ലമ്മാവുടി എന്നിവർ പ്രസംഗിച്ചു. വാരാചരണത്തിൻ്റെ ഭാഗമായി വിവിധ ബ്ലഡ് ബാങ്കുകളിൽ നാല്പതാം വെള്ളി മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിൽ രക്ത ദാനം നടത്തി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version