Home Uncategorized പനങ്കണ്ടി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

പനങ്കണ്ടി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

0

സര്‍വീസില്‍നിന്ന് വിരമിക്കുന്ന പനങ്കണ്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.പി. ഷൗക്കമാന് വിദ്യാലയത്തിന്റെ വാര്‍ഷികോഘഷത്തിനിടെ നല്‍കിയ യാത്രയയപ്പില്‍ താളൂര്‍ നീലഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എംഡി ഡോ.റാഷിദ് ഗസാലി, ബത്തേരി എബനേസര്‍ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എംഡി എന്‍.എ. ബില്ലി ഗ്രഹാം എന്നിവര്‍ മെമന്റോ നല്‍കുന്നു.

പനങ്കണ്ടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. താളൂര്‍ നീലഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മാനേജിംഗ് ഡയറക്ടര്‍ ഡോ.റാഷിദ് ഗസാലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സര്‍വീസില്‍നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ കെ.പി. ഷൗക്ക്മാന്‍, അധ്യാപിക റഷീദ ബാനു എന്നിവര്‍ക്ക് യാത്രയയ്പ്പ് നല്‍കി. ഡോ.റാഷിദ് ഗസാലി, ബത്തേരി എബനേസര്‍ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എംഡി എന്‍.എ. ബില്ലി ഗ്രഹാം എന്നിവര്‍ മെമന്റോ വിതരണം നിര്‍വഹിച്ചു. എസ്എംസി ചെയര്‍മാന്‍ നജീബ് കരണി, എച്ച്എസ് സീനിയര്‍ അസിസ്റ്റന്റ് മിനി ഫിലിപ്പ്, പ്രോഗ്രാം കണ്‍വീനര്‍ കെ. മധു, പിടിഎ വൈസ് പ്രസിഡന്റ് ഒ.പി. പൗലോസ്, എംപിടിഎ പ്രസിഡന്റ് സൗദാമിനി, ജില്ലാ ഹയര്‍ സെക്കന്‍ഡറി കോ ഓര്‍ഡിനേറ്റര്‍ എം.കെ. ഷിവി, എസ്എംസി വൈസ് ചെയര്‍മാന്‍ ഷമീര്‍ കല്ലന്‍, എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി സിന്ധു, എച്ച്എസ് സ്റ്റാഫ് സെക്രട്ടറി എം. ഗ്രേസി, സ്‌കൂള്‍ ലീഡര്‍ കെ. അജില്‍ ഷാന്‍ എന്നിവര്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version