Home Uncategorized വോട്ട് അവബോധ പരിപാടി സംഘടിപ്പിച്ചു

വോട്ട് അവബോധ പരിപാടി സംഘടിപ്പിച്ചു

0

കൽപറ്റ:തദ്ദേശ സ്വയംഭരണ വകുപ്പ് ആര്‍.ജി.എസ്.എയുടെയും കോളേജ് എന്‍.എസ്.എസിന്റെയും നേതൃത്വത്തില്‍ മുണ്ടക്കൈ ചൂരല്‍മല തോട്ടം തൊഴിലാളികള്‍ക്കായി ‘ടീ എസ്റ്റേറ്റ് അവേര്‍നെസ്സ് വാക്ക് സംഘടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമായാണ് ബോധവൽക്കരണ പരിപാടി നടത്തിയത്. ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് പ്രചോദനമാകും വിധം വൊളൻ്റിയര്‍മാര്‍ തൊഴിലാളികളോട് സംവദിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എംപവര്‍മെന്റ് ഓഫിസര്‍ ആര്‍.ദീപ്തി പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍.ജി.എസ്.എ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എക്‌സ്‌പേര്‍ട്ട് കെ.ആര്‍ ശരത്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരായ ടാനിയ ജോര്‍ജ്, കെ.കെ പ്രവീണ, കെ.ആര്‍ രജിത, ടി.എം സാജിദ്, മേപ്പാടി ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോണി, കല്‍പറ്റ എന്‍.എം.എസ്.എം ഗവ കോളേജ്, മുട്ടില്‍ ഡബ്ല്യു. എം.ഒ കോളേജ് എന്‍.എസ്.എസ് വൊളൻ്റിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version