Home Uncategorized കണക്കുകള്‍ ഇതാ, വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം

കണക്കുകള്‍ ഇതാ, വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം

0

ന്യൂഡല്‍ഹി: വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സമാഹരിച്ച പണത്തിന്റെ കണക്ക് സിപിഎം പുറത്തു വിട്ടു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് കണക്കുകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചത്. സിപിഎം കേന്ദ്രക്കമ്മിറ്റി വയനാട് ദുരിതാശ്വാസ നിധി എന്ന പേരിലാണ് പ്രത്യേക ഫണ്ട് സ്വരൂപിച്ചത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതായും സിപിഎം ജനറല്‍ സെക്രട്ടറി അറിയിച്ചു.

പഞ്ചാബ് & സിന്ധ് ബാങ്ക് അക്കൗണ്ട് നമ്പര്‍ 07621000432853 എന്ന അക്കൗണ്ടിലേക്കാണ് സംഭാവനകള്‍ സ്വീകരിച്ചത്. സ്വരൂപിച്ച തുക 2025 മാര്‍ച്ച് 21 ന് 92,00,000 ഉം 2025 മെയ് 26 ന് 99,000 ഉം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു. ഇതിന്റെ രസീതുകളും സിപിഎം പുറത്തു വിട്ടിട്ടുണ്ട്.

പാര്‍ട്ടിയുടെ വര്‍ഗ ബഹുജന സംഘടനകളും സിഎംഡിആര്‍എഫിലേക്ക് പണം സ്വരൂപിച്ച് സംഭാവന നല്‍കിയിട്ടുണ്ട്. അഖിലേന്ത്യാ കിസാന്‍ സഭ നേതൃത്വവും കേരള കര്‍ഷക സംഘവും തിരുവനന്തപുരത്തെ ഓഫീസില്‍ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

CPI(M) Central Committee set up a special fund, the Wayanad Relief Fund, as part of the party’s response to the landslide disaster in Wayanad. Donations were solicited and collected in Punjab & Sind Bank Account No. 07621000432853. The entire amount collected towards this purpose… pic.twitter.com/RzS4Gr9t5N— M A Baby (@MABABYCPIM) April 1, 2026

സിപിഎം എല്ലാ അക്കൗണ്ടുകളെക്കുറിച്ചും എപ്പോഴും സുതാര്യത പുലര്‍ത്തിയിട്ടുണ്ട്. സുപ്രീം കോടതിയും ഇതിന് ഞങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളുമാണ് ഇപ്പോള്‍ ഈ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ അവര്‍ ആ ഉത്തരവാദത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ കാണിച്ച മാതൃക പിന്തുടരാന്‍ ഞങ്ങള്‍ മറ്റു പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും സിപിഎം അഭിപ്രായപ്പെട്ടു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version