Home Uncategorized വയനാട്ടില്‍ മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയുമായി ഡബ്ലുഎസിസി

വയനാട്ടില്‍ മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയുമായി ഡബ്ലുഎസിസി

0

കല്‍പറ്റ: വയനാടിന്റെ വികസന പ്രശ്‌നങ്ങളില്‍ വിവിധ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് നിലപാട് വ്യക്തമാക്കുന്നിന് വയനാട് ആക്ഷന്‍ കമ്മിറ്റി കളക്ടീവ് (ഡബ്ല്യുഎസിസി) മീറ്റ് ദ കാന്‍ഡിഡേറ്റ്‌സ് പരിപാടി സംഘടിപ്പിക്കുന്നു. ആറിന് ഉച്ചകഴിഞ്ഞ് മൂന്നിന് വയനാട് പ്രസ്‌ ക്ലബ് ഹാളിലാണ് പരിപാടിയെന്ന് ഡബ്ല്യുഎസിസി പ്രതിനിധികളായ കെ.വി. ഗോകുല്‍ദാസ്, അഡ്വ.വി.പി. എല്‍ദോ, ബിന്ദു മില്‍ട്ടണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വയനാട് മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി, പൂഴിത്തോട് ബദല്‍ റോഡ് ആക്ഷന്‍ കമ്മിറ്റി, വിമന്‍സ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, വയനാട് ലേഡി ലോയേഴ്‌സ് അസോസിയേഷന്‍, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം, പശ്ചിമട്ട സംരക്ഷണ സമിതി, വടക്കനാട് ഗ്രാമ സംരക്ഷണ സമിതി, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നിവ ചേരുന്നതാണ് ഡബ്ല്യുഎസിസി.

ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെയും എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവരോ പ്രതിനിധികളോ പങ്കെടുക്കും. . വയനാട് ഗവ.മെഡിക്കല്‍ കോളജ്, പൂഴിത്തോട് ബദല്‍ റോഡ്, ലീസ് കര്‍ഷകര്‍ക്ക് പട്ടയം, ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം, തോട്ടം തൊഴിലാളികള്‍ക്ക് ഭവന പദ്ധതി, പശ്ചിമഘട്ട സംരക്ഷണം ഉള്‍പ്പെടെ വിഷയങ്ങളില്‍ സ്ഥാനാര്‍ഥികളുടെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി-മുന്നണികളുടെയും നിലപാട് മനസിലാക്കാനും ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കുന്നതിനുമാണ് പരിപാടിയെന്ന് കളക്ടീവ് പ്രതിനിധികള്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version