Home Uncategorized പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് യുവാവ്; വിശാഖപട്ടണത്ത് ക്രൂരകൃത്യം

പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് യുവാവ്; വിശാഖപട്ടണത്ത് ക്രൂരകൃത്യം

0

ആന്ധ്രാപ്രദേശ് വിശാഖപട്ടണത്ത് ക്രൂര കൊലപാകതം. പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിലും സ്യൂട്ട് കേസിലുമായി സൂക്ഷിച്ചു. വിശാഖപട്ടണം സ്വദേശി മോണിക്കയാണ് കൊല്ലപ്പെട്ടത്. ആണ്‍സുഹൃത്ത്, നേവി ഉദ്യോഗസ്ഥനായ രവീന്ദ്രയെ പൊലിസ് അറസ്റ്റ് ചെയ്തു.

ഡേറ്റിങ് ആപ്പ് വഴി 2021ലാണ് മോണിക്കയെ രവീന്ദ്ര പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. 2024ല്‍ രവീന്ദ്ര മറ്റൊരു വിവാഹം കഴിച്ചതോടെയാണ് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നീട് മോണിക്ക ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായി പൊലിസ് പറഞ്ഞു. മൂന്നരലക്ഷത്തോളം രൂപ ഇത്തരത്തില്‍ മോണിക്കയ്ക്ക് നല്‍കിയെന്ന് പിടിയിലായ രവീന്ദ്ര പൊലിസിനെ അറിയിച്ചു. തുടര്‍ന്നാണ് മോണിക്കയെ കൊലപ്പെടുത്താന്‍ രവീന്ദ്ര തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ഭാര്യ വീട്ടിലില്ലാത്ത സമയത്ത്, രവീന്ദ്ര മോണിക്കയെ വിളിച്ചുവരുത്തി. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിനിടെ മോണിക്കയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഓണ്‍ലൈനില്‍ കത്തി ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ ശേഷം, മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിലും ക്യാരിബാഗിലും സ്യൂട്ട് കേസിലുമായി സൂക്ഷിച്ചു. തലയും കൈകാലുകളും സിംഹാചലത്തെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടിട്ട് കത്തിച്ചു. അതിന് ശേഷം സുഹൃത്തിനെ വിളിച്ച് കൊലപാതക കാര്യം പറഞ്ഞു. ഈ സുഹൃത്ത് രവീന്ദ്രയുടെ ഭാര്യയെ വിവരമറിയിച്ചു. ഭാര്യയാണ് പൊലിസില്‍ വിവരം അറിയിച്ചത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version