Home Uncategorized റോളര്‍ സ്‌കേറ്റിംഗ്: വയനാട് സ്വദേശിക്ക് മൂന്നാം സ്ഥാനം

റോളര്‍ സ്‌കേറ്റിംഗ്: വയനാട് സ്വദേശിക്ക് മൂന്നാം സ്ഥാനം

0

പുല്‍പ്പള്ളി: കേരള റോളര്‍ സ്‌കേറ്റിംഗ് അസോസിയേഷന്‍ കോവളത്ത് സംഘടിപ്പിച്ച സംസ്ഥാനതല മത്സരത്തില്‍ സ്‌കൂട്ടര്‍ സ്‌കേറ്റിംഗ് വിഭാഗത്തില്‍ വയനാട് സ്വദേശിക്ക് മൂന്നാം സ്ഥാനം. മുള്ളന്‍കൊല്ലി പുലികുത്തിയില്‍ ജോണ്‍സണ്‍-ഷൈനി ദമ്പതികളുടെ മകന്‍ എല്‍സണ്‍ ജോണ്‍സാണ് സമ്മാനിതനായത്. പുല്‍പ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ജില്ലയെ പ്രതിനിധാനം ചെയ്ത് മൂന്നാം തവണയാണ് മത്സരിച്ചത്. പരിമിത സൗകര്യങ്ങളില്‍ പരിശീലനം നടത്തിയാണ് നേട്ടം കരസ്ഥമാക്കിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version