Home Uncategorized ‘പൊലീസിനെ ജനകീയമാക്കിയത് ഉമ്മൻ ചാണ്ടി സാറിന്റെ കാലത്ത്’; പുകഴ്ത്തി ആർ ശ്രീലേഖ

‘പൊലീസിനെ ജനകീയമാക്കിയത് ഉമ്മൻ ചാണ്ടി സാറിന്റെ കാലത്ത്’; പുകഴ്ത്തി ആർ ശ്രീലേഖ

0

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തി മുൻ ഡിജിപിയും വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ ആർ ശ്രീലേഖ. പൊലീസിനെ ജനകീയമാക്കിയത് ഉമ്മൻ ചാണ്ടിയാണ്. പൊലീസിനെ കൊണ്ട് ജനങ്ങൾക്ക് സേവനം ചെയ്യിപ്പിക്കുന്നത് കണ്ടതും ആ സമയത്താണെന്നും ആർ ശ്രീലേഖ പറഞ്ഞു. പ്രമുഖ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലേഖയുടെ പരാമർശം.

‘ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് പൊലീസിനെ കൊണ്ട് ജനങ്ങൾക്ക് സേവനം ചെയ്യിപ്പിക്കുന്നത് കൂടുതൽ കണ്ടിട്ടുള്ളത്. ജനസേവനം എന്ന് പറയുന്നത് പൊലീസ് സ്റ്റേഷനിൽ മാത്രം നിൽകാനുള്ളതല്ല ഗ്രാമങ്ങളിലേക്കും പൊലീസിന് എത്തിപ്പെടാൻ സാധിക്കാത്ത ഇടങ്ങളിലേക്കും വ്യാപിപ്പിക്കണം എന്ന് പറഞ്ഞാണ് ജനമൈത്രി പൊലീസിന്റെ തുടക്കം തന്നെ ഉണ്ടാകുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പൊലീസിന് പ്രവർത്തിക്കാം.

കേന്ദ്രത്തിൽ നിന്ന് പൊലീസിനായി കിട്ടുന്ന പണം സ്റ്റേഷനിലേക്കുള്ള വാഹനങ്ങൾ വാങ്ങുന്നതിന് പകരം സ്റ്റേഷനിലേക്ക് എത്തുന്ന ആളുകൾക്ക് വെയ്റ്റിങ് റൂം അതുപോലെ അമ്മമാർക്കായി ഫീഡിങ് റൂമുകൾ വനിതാ പൊലീസുകാർക്ക് വസ്ത്രം മാറാനായുള്ള പ്രത്യേക സംവിധാനം ഏതൊക്കെ അദ്ദേഹത്തിന്റെ കാലത്താണ് ഉണ്ടായിട്ടുള്ളത്. ഇതുപോലെയും ജനനന്മ ചെയ്യുന്ന രാഷ്ട്രീയക്കാരും ഉണ്ട്. പൊലീസിനെ 2 തരത്തിൽ ഉപയോഗിക്കാം ഒരു ടൂളായും ജനനന്മയുള്ള ഒരാളെയും ഉപയോഗിക്കാം, അങ്ങിനെ ജനനന്മയ്ക്ക് വേണ്ടി പൊലീസിനെ ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയക്കാരിയാകാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും’ ആർ ശ്രീലേഖ പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version