Home Uncategorized അറിവല്ല തിരിച്ചറിവാണ് സമൂഹത്തിന് അനിവാര്യം

അറിവല്ല തിരിച്ചറിവാണ് സമൂഹത്തിന് അനിവാര്യം

0

കമ്പളക്കാട്:
അറിവല്ല തിരിച്ചറിവാണ് സമൂഹത്തിന് അനിവാര്യമെന്നുസയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ.
നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആചരിക്കുന്ന മദ്രസ അധ്യയന വർഷാരംഭ കാംപയിൻ്റെ വയനാട് ജില്ലാ തല ഉദ്ഘാടനം പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്രസയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പറളിക്കുന്ന് ജുമാമസ്ജിദിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് കെ.വി എസ് തങ്ങൾ അധ്യക്ഷത വഹിച്ചു.

പുതുതായി മതവിദ്യ നുകരാനെത്തിയ കുരുന്നുകൾക്ക് മുബശ്ശിർ തങ്ങൾ ആദ്യ പാഠം ചൊല്ലി കൊടുത്തു . ജില്ലയിലെ മുന്നൂറോളം മദ്രസകളിൽ ശനിയാഴ്ച പ്രവശനോത്സവത്തോടെ ക്ലാസുകൾ ആരംഭിക്കും.
സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് , മഹല്ല് സെക്രട്ടറി എം.കെ അബ്ദുൽ ജലീൽ, മഹല്ല് പ്രസിഡൻ്റ് പി സൈനുദീൻ, പിടി അശ്‌റഫ് ഹാജി, സൈനുൽ ആബിദ് ദാരിമി തുടങ്ങിയവർ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version