Home Uncategorized കൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ

കൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ

0

കൊച്ചി: ന​ഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വൻ ലഹരി വേട്ട. ഹൈബ്രിഡ് കഞ്ചാവും കൊക്കയ്നും മെത്താഫിറ്റമിനുമായി എട്ട് പേരെ പിടികൂടി. ഡോക്ടറും അഭിഭാഷകനും ഇവന്റ് മാനേജ്മെന്റ് ഉടമയും അടക്കം പിടികൂടിയവരിലുണ്ട്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതികൾ ഉൾപ്പെടെ പിടിയിലായത്.

തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവന്‍റ് മാനേജ്മെന്‍റ് ഉടമയുമായ ഷാജി ഫെര്‍ണാണ്ടോ, കലൂര്‍ സ്വദേശിയായ ഓസ്റ്റിന്‍ ജോസ്, അഭിഭാഷകനായ രോഹിത് നായര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ, ദന്ത ഡോക്ടറായ ബെന്‍സി റാവൂത്തര്‍, കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവിയേഷന്‍ വിദ്യാര്‍ഥിയായ അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്.

5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. ഇവന്റ് മാനേജ്മെന്റ് ഉടമയായ ഷോൺ യുവാക്കൾക്കും വിദ്യാര്‍ഥികൾക്കും മയക്കു മരുന്നുകൾ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ്.

കടവന്ത്ര എസ്എച്ച്ഒ ആര്‍ ബിജു, എസ്ഐ പി ആര്‍ രാജീവ്, എഎസ്ഐ രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ജീവൻ, സുരാജ്, രാകേഷ് ഉദയൻ, റെനി എന്നിവരും ഡാൻസാഫ് എസ്ഐ വിനോജും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version