Home Uncategorized സംസ്ഥാനത്ത് ചൂട് കൂടുന്നു; രാവിലെ 11 മണി മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്,...

സംസ്ഥാനത്ത് ചൂട് കൂടുന്നു; രാവിലെ 11 മണി മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

0

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രാവിലെ 11 മണി മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി.

നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം ശക്തമാക്കണം. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ഉറപ്പാക്കണം. അമിത മധുരം ചേർത്ത കാർബണേറ്റ് ഡ്രിങ്കുകളുടെ ഉപയോഗം കുറയ്ക്കണം. ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ പകൽ സമയങ്ങളിൽ വീടിന്റെ ജനലുകളും വാതിലുകളും തുറന്നിടണം .വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകരുത്. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത് എന്നിങ്ങനെയാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version