Home Uncategorized പനമരം ബസ് സ്റ്റാൻഡിലെ ബസ് സ്റ്റോപ്പിനൻറെ സീലിങ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർത്തു

പനമരം ബസ് സ്റ്റാൻഡിലെ ബസ് സ്റ്റോപ്പിനൻറെ സീലിങ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർത്തു

0

മാനന്തവാടിയിൽ നിന്ന് സുൽത്താൻബത്തേരിക്ക് പോകുന്ന കെഎസ്ആർടിസി ബസ് ആണ് സ്റ്റാൻ്റിലേക്ക് കയറവെ സീലിങ് തകർ
ത്തത്. കഴിഞ്ഞ ആറ് മാസം മുമ്പ് കൽപറ്റയിലെ സ്വകാര്യ മൊബൈൽ ഷോപ്പ് ഉടമ 5 ലക്ഷം രൂപമുടക്കി നിർമ്മിച്ചതാണ് ബസ് സ്റ്റോപ്. ഒരു മാസം മുമ്പും കെഎസ്ആർടിസി ബസ് തട്ടി ഒരു ഭാഗത്തെ സീലിംങ് അടർന്നു വീണിരുന്നു. ഡ്രൈവിങ്ങിലെ അശ്രദ്ധ കാരണമാണ് ഇതെന്നു
നാട്ടുകാർ ആരോപിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് പനമരം പഞ്ചായത്ത് മൂന്നുലക്ഷം രൂപ മുടക്കി പണിത ബസ് സ്റ്റോപ്പും കെഎസ്ആർടിസി ബസ് ഇടിച്ചു തകർത്തിരുന്നു പിന്നീട് ആറുമാസക്കാലം മഴയും വെയിലും കൊണ്ടാണ് യാത്രക്കാർ ബസ് കാത്തിരുന്നത്. ഇതിനെ തുടർന്നാണ് പനമരത്തെ കെസി സുഹൈൽ എന്നയാൾ 5 ലക്ഷം രൂപ മുടക്കി ബസ് സ്റ്റോപ്പ് പണിത് നൽകിയത്. സീലിംഗ് തകർന്നതിനു അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അധികൃതർ പറഞ്ഞു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version