Home Uncategorized ടി സിദ്ധിഖ് ഇന്നു മുട്ടില്‍,കണിയാമ്പറ്റ പഞ്ചായത്തുകളില്‍

ടി സിദ്ധിഖ് ഇന്നു മുട്ടില്‍,കണിയാമ്പറ്റ പഞ്ചായത്തുകളില്‍

0

കല്‍പറ്റ: കല്‍പറ്റ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖ് ഇന്നു (ശനി) മുട്ടില്‍, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ 8 മണിക്ക് കാര്യമ്പാടിയില്‍ എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പനങ്കണ്ടി, കൊളവയല്‍, ചെലഞ്ഞിച്ചാല്‍, കമ്പളക്കാട്, പറളിക്കുന്ന് എന്നിവടങ്ങളില്‍ പര്യടനം നടത്തി വോട്ടഭ്യര്‍ഥിക്കും. തുടര്‍ന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കമ്പളക്കാട്, ഒന്നാംമൈല്‍, വെള്ളച്ചിമൂല, പള്ളിമുക്ക്, കണിയാമ്പറ്റ, മില്ലുമുക്ക്, അരിഞ്ചേര്‍മല, പച്ചിലക്കാട്, നെല്ലിയമ്പം, നടവയല്‍, കവാടം, കൂടോത്തുമ്മല്‍, മൃഗാശുപത്രിക്കവല, വരദൂര്‍, പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തിയ ശേഷം വൈകിട്ട് ഏഴ് മണിയോടെ കരണിയില്‍ സമാപിക്കും. സമാപനസമ്മേളനം നിയോജക മണ്ഡലം മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കടവന്‍ ഹംസ ഉദ്ഘാടനം ചെയ്യും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version