Home Uncategorized കട്ടിപ്പാറയിൽ അമ്മായി അമ്മയ്ക്ക് മരുമകളുടെ ക്രൂര മർദ്ദനം

കട്ടിപ്പാറയിൽ അമ്മായി അമ്മയ്ക്ക് മരുമകളുടെ ക്രൂര മർദ്ദനം

0

കട്ടിപ്പാറ: കട്ടിപ്പാറയിൽ മരുകളുടെ മർദ്ദനമേറ്റ് അമ്മായി അമ്മയ്ക്ക് ഗുരുതരമായ പരിക്ക്. ചമൽ കൊളമലയിലാണ് സംഭവം. ഭർതൃമാതാവായ മാധവിക്ക് (71) ആണ് ഫോണുകൊണ്ടുള്ള ഏറിൽ തലയിൽ ആഴത്തിൽ മുറിവേറ്റത്.

ഇവരുടെ വീട്ടിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇരുവരും തമ്മിലുള്ള വാക്കു തർക്കത്തിനിടയിൽ മരുമകൾ ഭർതൃമാതാവിനെ മർദ്ദിക്കുകയും മൊബൈൽ ഫോൺ കൊണ്ട് എറിയുകയുമായിരുന്നു.

മകൻ തന്നെയാണ് അമ്മയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മാധവിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version