Home Uncategorized ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ. ശ്രീധര്‍ബാബു അധാന്‍കി സന്ദര്‍ശിച്ചു

ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ. ശ്രീധര്‍ബാബു അധാന്‍കി സന്ദര്‍ശിച്ചു

0

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ.ശ്രീധര്‍ ബാബു അധാന്‍കി സന്ദര്‍ശിച്ചു. സി വിജില്‍ സംവിധാനത്തിലൂടെ ലഭിച്ച പരാതികളും അവയ്ക്ക് സ്വീകരിച്ച പരിഹാര നടപടികളും പൊതു നിരീക്ഷകന്‍ വിലയിരുത്തി. ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളൈയിംഗ് സ്‌ക്വാഡ്, എം.സി.സി സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കണ്‍ട്രോള്‍ റൂം മുഖേന തത്സമയം നിരീക്ഷിച്ചു. ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ് നിവേദ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളും നിരീക്ഷിക്കാന്‍ എഫ്.എസ്.ഡി വാഹനങ്ങളില്‍ 15 ക്യാമറകളും എസ്.എസ്.ഡി വാഹനങ്ങളില്‍ 11 ക്യാമറകളും ചെക്ക്‌പോസ്റ്റുകളില്‍ 28 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനവും കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കുന്നുണ്ട്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ പ്രീ-പോള്‍ സ്ട്രോങ്ങ് റൂമുകളും സി.സി.ടി.വി നിരീക്ഷണത്തിലാണ്. കണ്‍ട്രോള്‍ റൂമില്‍ 20 ഓളം ഉദ്യോഗസ്ഥര്‍ ഷിഫ്റ്റുകളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നതുവരെ 24 മണിക്കൂറും കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂം നമ്പര്‍: 04936 284055.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version