Home Uncategorized അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധനയുമായി എക്സൈസ്

അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധനയുമായി എക്സൈസ്

0

പൊൻകുഴി -: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള സ്പെഷ്യൽ ഡ്രൈവിന്റെ “ഓപ്പറേഷൻ 2.0 യുടെ ഭാഗമായി അന്തർ സംസ്ഥാന അതിർത്തികളിൽ കർശന പരിശോധനയുമായി എക്സൈസ്.
അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന.സംസ്ഥാന അതിർത്തിയായ മൂലഹള്ളയിൽ വെച്ച് വയനാട് എക്സൈസ് ഇന്റലിജൻസും, വയനാട് സ്പെഷ്യൽ സ്‌ക്വാഡും,കർണാടക പോലീസും, കർണാടക വനം വകുപ്പും സംയുക്തമായി വാഹന പരിശോധന നടത്തി. വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ വയനാട് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സ്സൈസ് ഇൻസ്‌പെക്ടർ.
സജിൻ.എം ജെ ,കർണാടക ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കുമാര സ്വാമി, ഫോറെസ്റ്റ് ഗാർഡ് മാരായ വിനായക്, രവീന്ദ്ര, ഹെഡ് കോൺസ്റ്റബിൾ മഹേഷ. എം അസി :എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ് )സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സി.വി, പ്രിവന്റി ഓഫീസർമാരായ കൃഷ്ണൻകുട്ടി പി, അനീഷ്. എ. എസ്,വിജിത്ത്. കെ ജി വിനോദ് പി.ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിന്ദു. കെ. കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്. കെ എന്നിവരും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version