Home Uncategorized മരക്കടവ് ഡിപ്പോ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനാ മഹോത്സവം

മരക്കടവ് ഡിപ്പോ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനാ മഹോത്സവം

0

പുൽപ്പള്ളി- മരക്കടവ്-ഡിപ്പോ ശ്രീ മുത്തപ്പന്‍ ദേവസ്ഥാന സന്നിധിയില്‍ മുത്തപ്പഭഗവാന്റെ തിരുവപ്പനാ മഹോത്സവം മാര്‍ച്ച് 29, 30 (1201 മീനം 15,16) ഞായർ, തിങ്കൾ ദിവസങ്ങളില്‍ നടക്കും.
29ന് രാവിലെ 5 മണിക്ക് പടിക്കംവയല്‍ പുതിയില്ലത്ത് ശ്രീധരന്‍ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ താന്ത്രിക കര്‍മ്മങ്ങളും അഷ്ടദ്രവ്യ ഗണപതി ഹോമവും നടക്കും തുടര്‍ന്ന് രാവിലെ 7.30ന് കലശപൂജയും 8.00ന് നാഗപൂജയും 8.30 ന് കലശാഭീഷേകം,
ഉച്ചകഴിഞ്ഞ് 2.30ന് മട്ടന്നൂർ ഷാജിത് മടയന്‍ കൊടി ഉയര്‍ത്തുന്ന തോടെ ഉത്സവചടങ്ങുകള്‍ ആരംഭിക്കും. വൈകിട്ട് 2.30 ന് മലയിറക്കലും 4.30ന് പറശ്ശിനി ഷാജൻ പെരുവണ്ണാന്‍ നേതൃത്വം നല്‍കുന്ന മുത്തപ്പന്‍ വെള്ളാട്ടവും, 6.10 ന്
ദീപസമര്‍പ്പണം 6.30ന് ഗുളികന്‍ വെള്ളാട്ടവും തുടര്‍ന്ന് 7.30യോടെ കമ്പനിഗിരി സുബ്രമണ്യൻ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര മരക്കടവ് , താഴെ ഡിപ്പോ വഴി ദേവസ്ഥാനം പന്തലില്‍ എത്തിച്ചേര്‍ന്ന് വെള്ളാട്ടങ്ങളുടെ അകമ്പടിയോടെ ദേവസ്ഥാനത്തേക്ക് സ്വീകരിക്കും. തുടര്‍ന്ന് 8 മണിക്ക് എല്ലാവര്‍ക്കും അന്നദാനവും നടക്കും 9.30 ന് പ്രദേശിക കലാപരിപാടികൾ കരോക്കെ ഗാനമേള എന്നിവ ഉണ്ടാവും രാത്രി 10.30ന് കളിക്കപ്പാട്ടും 11.00ന് കലശം വരവും 11.30 ന് ഭഗവതി പുറപ്പാടും മഹോത്സവത്തില്‍ ഉണ്ടാവും.
30ന് രാവിലെ 6 ന് ദീപ സമർപ്പണം 6.15 ന് തിരുവപ്പനയും 9.30ന് ഭഗവതി തിരുസ്വരൂപം വിശേഷാല്‍ പൂജകള്‍ക്കും ശേഷം ഉച്ചയ്ക്ക് 1.00ന് മഹോത്സവത്തിന് കൊടിയിറങ്ങും തുടര്‍ന്ന് അന്നദാനവും നടക്കും. ജാതിമത ഭേദമന്യേ എല്ലാ ഭക്തജനങ്ങളെയും തിരുവപ്പനാ മഹോത്സവത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version