Home Uncategorized എം കെ രാജേന്ദ്രന് ഡോക്റ്ററേറ്റ് ലഭിച്ചു.

എം കെ രാജേന്ദ്രന് ഡോക്റ്ററേറ്റ് ലഭിച്ചു.

0

സുൽത്താൻ ബത്തേരി:
എം കെ രാജേന്ദ്രന് ഡോക്റ്ററേറ്റ് ലഭിച്ചു.
കോഴിക്കോട് സർവകലാശാലയ്ക്ക് കീഴിലെ കോടഞ്ചേരി ഗവ: കോളജിൽ നിന്നും ഡോ:ടി.സുബൈറിന് കീഴിൽ “കേരളത്തിലെ തൃണാധിഷ്ഠിത കരകൗശല യൂണിറ്റുകളുടെ സാധ്യതകളും വെല്ലുവിളികളും ” എന്ന വിഷയത്തിലെ ഗവേഷണത്തിന് ആണ് എം കെ രാജേന്ദ്രൻ ഡോക്റ്ററേറ്റ് നേടിയത്. തൃക്കൈപറ്റ പരേതരായ മങ്കുത്തേൽ കുമാരൻ , അമ്മിണി ദമ്പതികളുടെ മകനും ജി.എച്ച് എസ് എസ്മൂലങ്കാവിലെ കൊമേഴ്സ് അധ്യാപകനുമാണ് . നാഷണൽ സർവീസ് സ്കീമിൻ്റെ മീനങ്ങാടി ക്ലസ്റ്റർ കൺവീനർ, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ , കരിയർ വിദഗ്ധൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version