Home Uncategorized പാപ്പൻ കപ്പ് കൊണ്ട് പോയി മക്കളേ! 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ജയസൂര്യയും; ‘ആട്...

പാപ്പൻ കപ്പ് കൊണ്ട് പോയി മക്കളേ! 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ജയസൂര്യയും; ‘ആട് 3’ കളക്ഷൻ

0

മലയാള സിനിമയിൽ മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ‘ആട് 3’. മിഥുൻ മാനുവൽ തോമസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ 101 കോടി കളക്ഷൻ നേടി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ടാണ് ചിത്രം ഈ വലിയ നേട്ടം സ്വന്തമാക്കിയത്.

ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തിയ ‘ആട് 3’ വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

ആദ്യ അഞ്ചു ദിനം കൊണ്ടുതന്നെ 90 കോടിയോളമാണ് ആഗോള ഗ്രോസ് ആട് 3 നേടിയത്. ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ വിദേശത്തും കൂടുതൽ സ്‌ക്രീനുകൾ ചിത്രത്തിനായി കൂട്ടിച്ചേർത്തിരുന്നു. ഓരോദിനവും കേരളത്തിലും കൂടുതൽ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേർക്കപെടുന്ന ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

കേരളത്തിൽ നിന്ന് മാത്രം ഇതിനോടകം 35 കോടിക്ക് മുകളിൽ ചിത്രം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന ചിത്രം കൂടിയാണ് ആട് 3.

ജയസൂര്യയെ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫൺ റൈഡാണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version